പഴയവളെ ഒഴിവാക്കി; ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇപ്പോള്‍ പുതിയ കാമുകി

 


ലിസ്ബന്‍: (www.kvartha.com 23.01.2015) പ്രശസ്ത ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പുതിയ കാമുകി. കഴിഞ്ഞദിവസം താന്‍ മുന്‍ കാമുകിയും പ്രശസ്ത മോഡലുമായ ഐറിന ഷെയ്ക്കുമായുള്ള ബന്ധം അവസാനിപ്പിച്ചതായി മാധ്യമങ്ങള്‍ മുന്നില്‍ നടത്തിയ പ്രസ്താവനയിലൂടെ റൊണാള്‍ഡോ അറിയിച്ചിരുന്നു. റഷ്യക്കാരിയായ ഐറിന ഷെയ്ക്കുമായുള്ള അഞ്ചുവര്‍ഷത്തെ ബന്ധമാണ് റൊണാള്‍ഡോ അവസാനിപ്പിച്ചത്.

ഇപ്പോള്‍  സ്പാനിഷ് പത്രപ്രവര്‍ത്തകയായ ലൂസിയ വില്ലലോന്‍ ആണ് റൊണാള്‍ഡോയുടെ പുതിയ കാമുകി എന്നാണ് റിപോര്‍ട്ട്. ഐറിന ഷെയ്ക്കുമായുള്ള ബന്ധത്തെ റൊണാള്‍ഡോയുടെ മാതാവ് പിന്തുണച്ചിരുന്നില്ലെന്നും, ഐറിനയെ വീട്ടില്‍ കയറ്റില്ലെന്ന് മാതാവ് പറഞ്ഞിരുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മാത്രമല്ല അടുത്തിടെ നടന്ന റൊണാള്‍ഡോയുടെ മാതാവിന്റെ പിറന്നാളാഘോഷ ചടങ്ങില്‍ ഷെയ്ക്ക് പങ്കെടുക്കാത്തതും ഇരുവരുടെയും  വേര്‍പിരിയലിന് കാരണമായെന്നാണ് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

സൂറിച്ചില്‍ നടന്ന ലോക ഫുട്‌ബോളര്‍ അവാര്‍ഡ് ദാന ചടങ്ങിലെ ഐറിന ഷെയ്ക്കിന്റെ അഭാവം ഇരുവരുടെയും പ്രണയബന്ധം തകര്‍ന്നതായുള്ള വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ  റൊണാള്‍ഡോ തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഐറിന ഷെയ്ക്കിന്റെ പേര് പരാമര്‍ശിക്കാത്തതും ഇരുവരും  തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയതായുള്ള വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി.

പഴയവളെ ഒഴിവാക്കി; ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇപ്പോള്‍ പുതിയ കാമുകികഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ 17 ഗോളുകള്‍ നേടി  റെക്കോര്‍ഡിട്ട റൊണാള്‍ഡോയ്ക്ക് ക്രിസ്റ്റിയാനോ ജൂനിയര്‍ എന്ന നാലുവയസുകാരനായ മകനുമുണ്ട്. അതേസമയം മകന്റെ മാതാവ് ആരെന്നോ ഇവരുടെ സ്വദേശം ഏതാണെന്നോ വെളിപ്പെടുത്താന്‍ റൊണാള്‍ഡോ ഇതുവരെ തയ്യാറായിട്ടില്ല.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് കേസിലെ പ്രതി വ്യാപാരിയെ പഞ്ച് കൊണ്ട് മുഖത്ത് കുത്തി
Keywords:  Cristiano Ronaldo’s possible new girlfriend- Meet Lucia Villalon , Football Player, Son, Mother, Birthday Celebration, Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia