ഹവാന: (www.kvartha.com 03/02/2015) കമ്യൂണിസ്റ്റ് ക്യൂബയുടെ വിപ്ലവ നായകന് ഫിഡല്‍ കാസ്ട്രോ മരിച്ചതായുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ക്യൂബ. കാസ്ട്രോ പൂര്‍ണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് ക്യൂബ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഫിഡലിന്റെ ആരോഗ്യ നില പൂര്‍ണമായും വഷളാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ അത് അസത്യമാണെന്ന് തെളിയിച്ചിരിക്കയാണ് ക്യൂബ ഇപ്പോള്‍. 88 കാരനായ കാസ്ട്രോ വീട്ടില്‍ ഭാര്യയ്ക്കും ഒരു വിദ്യാര്‍ത്ഥി നേതാവിനുമൊപ്പം ഇരിക്കുന്ന ചിത്രങ്ങളാണ് ക്യൂബ പുറത്ത് വിട്ടിരിക്കുന്നത്. ക്യൂബയുടെ ഔദ്യോഗിക പത്രമായ ഗ്രാന്മയിലും മറ്റ് ഔദ്യോഗിക മാധ്യമങ്ങളിലുമാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ ആറ് മാസമായി കാസ്ട്രോയെ കുറിച്ചുള്ള വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2014 ജനുവരിയില്‍ ആയിരുന്നു അദ്ദേഹം പൊതുവേദിയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ ബന്ധത്തെ കുറിച്ച് കാസ്ട്രോയുടെ പ്രതികരണങ്ങളൊന്നും വരാതായതോടയാണ് അദ്ദേഹത്തിനെതിരെയുള്ള കുപ്രചരണങ്ങള്‍ തുടങ്ങിയത്.
ഫിഡല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ക്യൂബയില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം അമേരിക്കയുമായി മോശം ബന്ധമായിരുന്നു നിലനിന്നിരുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ കാസ്ട്രോയെ വധിക്കാന്‍ ശ്രമിച്ചതായുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
എന്നാല്‍ അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടും വിഷയത്തില്‍ കാസ്ട്രോ പ്രതികരിക്കാത്തതോടെയാണ് അദ്ദേഹത്തിനെതിരെ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. ഫിഡലിന്റെ സഹോദരന് റൗള്‍ കാസ്ട്രോ ആണ് ഇപ്പോള്‍ ക്യൂബയുടെ പ്രസിഡന്റ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പാസ്പോര്‍ട്ടും പാസ്ബുക്കുകളും അടങ്ങിയ സ്യൂട്ട്കേസ് കുത്തിപ്പൊളിച്ചു കെട്ടിടവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍
Keywords: Cuba publishes photos of Fidel Castro to quiet rumors of poor health, Student, Media, America, Allegation, Brother, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.