Mars' Watery | ജലപ്രവാഹം മൂലം ഗ്രഹോപരിതലത്തിലെ പാറകളില്‍ തിരകള്‍ പോലുള്ള ഘടന; വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൊവ്വയില്‍ വെള്ളമൊഴുകിയിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് നാസ; 'വമ്പന്‍ മണല്‍ക്കാറ്റുകളും അടിച്ചിരുന്നു', വീഡിയോ

 



ന്യൂയോര്‍ക്: (www.kvartha.com) ഏറ്റവും പുതിയ കണ്ടെത്തലുമായി നാസ. ചൊവ്വയില്‍ ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളമൊഴുകിയിരുന്നുവെന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ തെളിവ് നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. 

ജലപ്രവാഹം മൂലം ഗ്രഹോപരിതലത്തിലെ പാറകളില്‍ തിരകള്‍ പോലുള്ള ഘടന രൂപപ്പെട്ടതാണ് കണ്ടെത്തിയത്. അന്ന് അവിടെയുണ്ടായിരുന്ന തടാകത്തിലെ വെള്ളത്തിന്റെ ചലനം മൂലം പാറകളില്‍നിന്ന് ചില ധാതുക്കള്‍ അടര്‍ന്നുമാറിയതിനാലാണ് ഈ ഘടന രൂപപ്പെട്ടതെന്ന് നാസ അറിയിച്ചു.
  
Mars' Watery | ജലപ്രവാഹം മൂലം ഗ്രഹോപരിതലത്തിലെ പാറകളില്‍ തിരകള്‍ പോലുള്ള ഘടന; വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൊവ്വയില്‍ വെള്ളമൊഴുകിയിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് നാസ; 'വമ്പന്‍ മണല്‍ക്കാറ്റുകളും അടിച്ചിരുന്നു', വീഡിയോ

  
പ്രാചീനകാലത്ത് ചൊവ്വയില്‍ വമ്പന്‍ മണല്‍ക്കാറ്റുകളടിച്ചതിന്റെ തെളിവുകളും ക്യൂരിയോസിറ്റിക്ക് കിട്ടിയിട്ടുണ്ട്. ചൊവ്വയിലെ കാലാവസ്ഥ വളരെ സങ്കീര്‍ണമായിരുന്നെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ചൊവ്വയിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള ഗവേഷണത്തിലെ നിര്‍ണായക സംഭവമാണിതെന്ന് നാസയിലെ അശ്വിന്‍ വാസവദ പറഞ്ഞു.
    
നാസയുടെ ചൊവ്വ സയന്‍സ് ലാബ് (എംഎസ്എല്‍) പര്യവേക്ഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ശാസ്ത്രജ്ഞനാണ് ഇന്‍ഡ്യന്‍ വംശജനായ അശ്വിന്‍. 2013ല്‍ നാസയുടെ എക്‌സെപ്ഷനല്‍ അചീവ്‌മെന്റ് മെഡല്‍ നേടിയ ഈ തമിഴ്‌നാട്ടുകാരന്‍ വ്യാഴത്തിലേക്കുള്ള ഗലീലിയോ മിഷനിലും ശനിയിലേക്കുള്ള കസീനി മിഷനിലും അംഗമായിരുന്നു.


Keywords:  News,World,international,Technology,Water,Photo,Top-Headlines,Latest-News, Curiosity rover makes stunning new discovery about Mars' watery past
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia