Cyber Attack | ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറുകളെ ലക്ഷ്യമാക്കി സൈബർ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ; ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു
ഈ ആക്രമണത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും സൈബർ സുരക്ഷാ നടപടികൾ പാലിക്കുകയും ചെയ്താൽ ഉപയോക്താക്കൾക്ക് തങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കാൻ കഴിയും.
ന്യൂഡെൽഹി: (KVARTHA) ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറുകളെ ലക്ഷ്യമാക്കി വ്യാപകമായ സൈബർ ആക്രമണം നടന്നതായി പുതിയ റിപ്പോർട്ടുകൾ. ഈ ആക്രമണത്തിൽ ലക്ഷക്കണക്കിന് ഉപയോക്താളെ ബാധിച്ചതയി കണ്ടെത്തിയിട്ടുണ്ട്.
ജനപ്രിയ സോഫ്റ്റ്‌വെയറുകളുടെ രൂപത്തിൽ വ്യാജ വെബ്‌സൈറ്റുകൾ ഉപയോഗിച്ച് ട്രോജൻ മാൽവെയർ വിതരണം ചെയ്ത് ഉപയോക്താക്കളെ വഞ്ചിക്കുന്നതാണ് ഈ ആക്രമണത്തിന്റെ രീതി. ഈ ട്രോജൻ മാൽവെയർ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കാനും അവരുടെ കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറി ദുരുപയോഗങ്ങൾ നടത്താനും ഉപയോഗിക്കപ്പെടുന്നു.
ഈ ആക്രമണത്തിൽ, റോഗ് ക്രോം, എഡ്ജ് എക്സ്റ്റെൻഷനുകൾ ഉപയോഗിച്ചാണ് ഉപയോക്താക്കളെ വഞ്ചിക്കുന്നത്. ഈ എക്സ്റ്റെൻഷനുകൾ ഉപയോക്താക്കളുടെ അറിവില്ലാതെ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും അവരുടെ ബ്രൗസിംഗ് ചരിത്രം, വ്യക്തിഗത വിവരങ്ങൾ എന്നിവ ശേഖരിക്കുകയും ചെയ്യുന്നു.
ഇത്തരം ആക്രമണത്തിൽ നിന്ന് സുരക്ഷിതരാകാൻ, അജ്ഞാതമായ ഉറവിടങ്ങളിൽ നിന്നുള്ള സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. നിങ്ങളുടെ സോഫ്റ്റ്‌വെയർ, ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ എപ്പോഴും അപ്‌ഡേറ്റ് ചെയ്യുക, ശക്തമായ ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുക, പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക തുടങ്ങിയ സൈബർ സുരക്ഷാ നടപടികൾ സ്വീകരിക്കാാനും ശ്രദ്ധിക്കുക.
ഈ ആക്രമണത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും സൈബർ സുരക്ഷാ നടപടികൾ പാലിക്കുകയും ചെയ്താൽ ഉപയോക്താക്കൾക്ക് തങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കാൻ കഴിയും.