19 ദിവസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

 


കാലിഫോര്‍ണിയ: (www.kvartha.com 04/02/2015)19 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. കാലിഫോര്‍ണിയയിലാണ് സംഭവം.

30കാരനായ യുവാവാണ്  പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായത്. മകളെ കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് ഇയാള്‍ പരാതിപ്പെടുകയായിരുന്നു.

പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പിക് അപ് വാനിനുള്ളില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കുഞ്ഞ് പീഡിപ്പിയ്ക്കപ്പെട്ട വിവരം അറിയുന്നത്.

അതേസമയം കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് പിതാവ് തന്നെയാണെന്ന സംശയത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.  ഇയാള്‍ മയക്കു മരുന്നിന് അടിമയാണെന്ന് ബന്ധുക്കളും പറയുന്നുണ്ട്. എന്നാല്‍ മകന് അനുകൂലമായ നിലപാടാണ് ഇയാളുടെ മാതാവ് സ്വീകരിച്ചത്. കുഞ്ഞിനോട് ഇയാള്‍ക്ക് ഒരുപാട് സ്‌നേഹമാണെന്നും മകളെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ഇയാള്‍ക്ക് കഴിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
19 ദിവസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍
സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കും.
രണ്ട് മില്യണ്‍ ഡോളര്‍ പിഴയടച്ചാല്‍ മാത്രമേ യുവാവിന് ജാമ്യം അനുവദിക്കൂ.

കുഞ്ഞിനെ മറ്റാരെങ്കിലും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ വാഹനത്തില്‍ ഒളിപ്പിച്ചതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത് . ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മലദ്വാരത്തില്‍ സ്വര്‍ണബിസ്‌ക്കറ്റ് ഒളിപ്പിച്ചുകടത്തിയ യുവാവ് അറസ്റ്റില്‍

Keywords:  Dad faces charges of molesting, killing 19-day-old baby, Police, Arrest, Complaint, Dead, Vehicles, Parents, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia