മകളുടെ കിടപ്പറയില്‍ കയറിയ കാമുകനെ പിതാവ് ആളുമാറി വെടിവെച്ചു കൊന്നു

 


ഫിലാഡല്‍ഫിയ: (www.kvartha.com 26.01.2015) മകളുടെ കിടപ്പറയില്‍ കയറിയ കാമുകനെ പിതാവ് ആളുമാറി വെടിവെച്ചു കൊന്നു. അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് സംഭവം. ഇരുപതുകാരിയായ മകള്‍ ബ്രിന്റയുടെ കാമുകന്‍ മാര്‍സ് കാരിയോണിനെ (31) യാണ് ബ്രിന്റയുടെ പിതാവ് ചാള്‍സ് ജോര്‍ദന്‍(41) വെടിവച്ച് കൊന്നത്.

അതേസമയം  911 എമര്‍ജന്‍സിയില്‍ മകള്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നും ആളുമാറിയാണ് പിതാവ് കാമുകനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിരിക്കുന്നു.
മകളുടെ കിടപ്പറയില്‍ കയറിയ കാമുകനെ പിതാവ് ആളുമാറി വെടിവെച്ചു കൊന്നുസംഭവത്തില്‍ ജോര്‍ദന്റെ വിചാരണ നടന്നുവരികയാണ്. മകളുടെ കാമുകനെ പിതാവ് നേരത്തെ കാണാതിരുന്നതാണ് വെടിവെയ്ക്കാന്‍ അയാളെ പ്രേരിപ്പിച്ചതെന്ന് ജോര്‍ദന്റെ അഭിഭാഷകന്‍ വാദിച്ചു. ജോര്‍ദന്‍ വീട്ടിലില്ലാത്ത അവസരത്തില്‍ ബ്രിന്റയുടെ ബെഡ് റൂമില്‍ കയറി കാമുകന്‍ മാര്‍സ് ഉറങ്ങുകയായിരുന്നു. ഇതുകണ്ടാണ് ജോര്‍ദന്‍ അകത്തേക്ക് വരുന്നത്.

മകളുടെ മുറിയില്‍ ആരോ കയറിക്കിടക്കുന്നതു കണ്ട് ജോദന്‍ വെടിവെയ്ക്കുകയായിരുന്നു. ലൈസന്‍സുള്ള തോക്ക് കൊണ്ടായിരുന്നു വെടിവെച്ചത്. ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  'Dad, he's dead!': Heartbreaking 911 recording of the moment, America, Advocate, House, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia