അമേരിക്കന്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരെ കാത്തിരിക്കുന്നത് മരണമെന്ന് ദാഇഷ് ഭീഷണി

 


വാഷിംങ്ടണ്‍: (www.kvartha.com 06.11.2016) അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരെ കൊല്ലുമെന്ന് ദാഇഷ് ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദനിരീക്ഷണസംഘമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മുസ്ലിങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന സന്ദേശവും ഭീകരര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് നിരീക്ഷണസംഘത്തെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരെ കാത്തിരിക്കുന്നത് മരണമെന്ന് ദാഇഷ് ഭീഷണിഎസ് ഐ ടി ഇ ഇന്റലിജന്‍സ് ഗ്രൂപ്പ് മേധാവി റിറ്റ്‌സ് കാറ്റ്‌സാണ് ട്വിറ്ററിലൂടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. ദാഇഷിന്റെ അല്‍ഹയാത്ത് സെന്ററിന്റെ ലേഖനത്തിലാണ് ഭീഷണിയെന്നും വോട്ടര്‍മാരെ കൊല്ലുകയും ബാലറ്റ് പെട്ടി തകര്‍ക്കുകയും ചെയ്യുമെന്നാണ് ലേഖനത്തിലുള്ളതെന്നും പറയുന്ന കാട്‌സ് മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും തെരെഞ്ഞെടുിപ്പ് പ്രക്രിയയ്ക്ക് വിഘാതം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തിക്കോണ്ടിരിക്കുന്നതെന്നും സൂചിപ്പിക്കുന്നു

ഇംഗ്ലീഷില്‍ എഴുതിയിരി്ക്കുന്ന ലേഖനത്തില്‍ റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട. എന്നാല്‍ റിപ്പോര്‍ട്ടുകളുടെ വിശ്വസനിയതയെക്കുറിച്ച് അഭ്യൂഹങ്ങള്‍ നിലവിലുണ്ട്.

രാജ്യത്തെ മുസ്ലിങ്ങളുടെ വോട്ടുകളെ തടഞ്ഞുനിര്‍ത്തുന്നതിലൂടെ ഹിലരിയുടെ പിന്തുണ കുറച്ച് ട്രംപിനെ അനൂകൂലമായ സാഹചര്യം അമേരിക്കയിലുണ്ടാക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിതനീക്കങ്ങളാകാം ഈയൊരു വാര്‍ത്തയ്ക്കു പിന്നിലെന്നും സൂചനകളുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia