ദാഇഷ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

 


ബാഗ്ദാദ്: (www.kvartha.com 14.06.2016) ദാഇഷ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ സിറിയയിലെ റാക്കയില്‍ യുഎസ് നേതൃത്വത്തിലുള്ള സേന നടത്തിയ വ്യോമാക്രമണത്തിലാണ് അല്‍ ബാഗ്ദാദി മരിച്ചതെന്നാണ് വിവരം. ഇറാഖ് - ഇറാന്‍ ന്യൂസ് ഏജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദാഇഷ് അനുകൂല അറബിക് വാര്‍ത്താ ഏജന്‍സിയായ അല്‍–അമാഖിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.

ദാഇഷിന്റെ ഖലീഫ ബാഗ്ദാദി ഞായറാഴ്ച നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമാഖ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ വ്യോമാക്രമണത്തില്‍ റമസാനിലെ അഞ്ചാം ദിവസം അബുബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ വക്താവ് തയാറായില്ല.

ദാഇഷ് നിയന്ത്രണത്തിലുളള മൊസൂളില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റിരുന്നുവെന്ന് ഇറാഖി ടെലിവിഷന്‍ ചാനലായ അല്‍സുമേറിയ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാഖ്–സിറിയ അതിര്‍ത്തിയില്‍ ദാഇഷ് നേതാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെയുണ്ടായ സഖ്യസേനകളുടെ ആക്രമണത്തില്‍ ബഗ്ദാദിക്കു പരുക്കേറ്റിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാഗ്ദാദി കൊല്ലപ്പെട്ടെന്നും ഗുരുതരമായി പരുക്കേറ്റെന്നും മുന്‍പും പലതവണ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് 2015 ഏപ്രിലില്‍ ഇറാന്‍ റേഡിയോയില്‍ വാര്‍ത്ത വന്നിരുന്നു. ആക്രമണത്തില്‍ അതീവ ഗുരുതരമായി പരുക്കേറ്റ ബാഗ്ദാദി ദൈനംദിനകൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്തവിധം കിടപ്പിലാണെന്നു ബ്രിട്ടിഷ് പത്രം ഗാര്‍ഡിയനും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബഗ്ദാദിയുടെ തലക്ക് രണ്ടരക്കോടി ഡോളറാണ് അമേരിക്ക സമ്മാനം പ്രഖ്യാപിച്ചിരുന്നത്.


ദാഇഷ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

Also Read:
മഞ്ചേശ്വരം ചെക്ക് പോസ്റ്റ് ആക്രമണം; ഒരു പ്രതി കൂടി അറസ്റ്റില്‍

Keywords:  Daish Leader Abu Bakr Al-Baghdadi Killed In US-Led Air Strike: Report, Report, News, Television, attack, Compensation, Injured, Vehicles, Britain, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia