യെമനിൽ അൽക്വയ്ദ നേതാവ് പിടിയിലായി

 


യെമനിൽ അൽക്വയ്ദ നേതാവ് പിടിയിലായി
സന: നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയ അൽക്വയ്ദ നേതാവിനെ യെമനിൽ പോലീസ് അറസ്റ്റ് ചെയ്തു. അബു ഉസാമ അൽ അബിയേ എന്ന് അറിയപ്പെടുന്ന സുലൈമാൻ ഹസൻ മുഹമ്മദ് മുർഷദ് അവാദ് എന്നയാളാണ് അറസ്റ്റിലായത്. അബ്യാൻ പ്രവിശ്യയിലെ സിഞ്ജിബറിൽ വച്ചാണ് ഇയാൾ പിടിയിലായത്.

സൗദി നയതന്ത്രജ്ഞനും അംഗരക്ഷകനും തീവ്രവാദികളുടെ വെടിയേറ്റുമരിച്ചതിനെത്തുടർന്ന് അക്രമികൾക്കുവേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് അബു ഉസാമ പിടിയിലായത്. അതേസമയം നയതന്ത്രജ്ഞന്റെ വധവുമായി ബന്ധമുള്ളവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 25,000 ഡോളർ യെമൻ സുരക്ഷാ കമ്മിറ്റി പ്രതിഫലം പ്രഖ്യാപിച്ചു.

SUMMERY: Sana’a: Security forces have arrested a “dangerous” Al Qaida chief in southern Yemen who took part in several attacks, state news agency Saba reported.

Keywords: World, Yemen, Al Qaida, Sulaiman Hassan Mohammad Morshad Awadh, Abu Osama Al Abiye, Terrorist, Attack, Leader, Arrested, Zinjibar, Abyan province,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia