സിനിമാ തിയേറ്ററില്‍ തോക്കുധാരി നടത്തിയ വെടിവെയ്പില്‍ 3 മരണം; നിരവധി പേര്‍ക്ക് പരിക്ക്
Jul 24, 2015, 10:53 IST
വാഷിംങ്ടണ്‍: (www.kvartha.com 24.07.2015) ലൂസിയാനയിലെ ലാഫായെറ്റിലെ തിരക്കുള്ള സിനിമാ തിയറ്ററില്‍ തോക്ക് ധാരി നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. അന്‍പത്തിയെട്ട് വയസ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ട്രെയിന്റെക്ക് എന്ന സിനിമ കണ്ടുകൊണ്ടിരുന്നവരാണ് അക്രമിയുടെ തോക്കിനിരയായത്. സംഭവസമയത്ത് നൂറോളം പേര്‍ തിയറ്ററില്‍ ഉണ്ടായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ചശേഷമാണ് മരിച്ചത്. അക്രമം അഴിച്ചുവിട്ടശേഷം അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്നാണ് ലാഫായെറ്റി പോലീസ് ചീഫ് ജിം ക്രാഫ്റ്റ് പറഞ്ഞത്.
അക്രമിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്രമി ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചത്. എന്നാല്‍ അക്രമത്തിനു പിന്നില്‍ എന്തെങ്കിലും പ്രത്യേക ഉദ്യേശമുണ്ടോ എന്ന കാര്യം വ്യക്തമല്ല.
മൂന്ന് വര്‍ഷം മുമ്പ് കൊളറാഡോയിലെ അറോറയിലുള്ള ഒരു സിനിമാ തിയറ്ററിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 12 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നു.
Also Read:
കുഞ്ഞിന് കൊടുക്കാന്‍ പാല് ചൂടാക്കുന്നതിനിടെ ഷാളിന് തീപിടിച്ച് യുവതി മരിച്ചു
Keywords: Deadly shooting at Louisiana movie theater, Washington, Injured, Hospital, Treatment, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.