Gaza | ഗസ്സ അൽ ഷിഫ ആശുപത്രിയിലെ സ്ഥിതി അതീവ ഗുരുതരമായി; 3 നഴ്‌സുമാരും ആറ് നവജാത ശിശുക്കളും മരിച്ചു; ഇന്ധനമില്ലാതെ വലയുന്നു; ജീവശ്വാസത്തിനായി പിടഞ്ഞ് പിഞ്ചുകുഞ്ഞുങ്ങൾ; അടുത്തതായി എന്ത് സംഭവിക്കും?
Nov 13, 2023, 19:22 IST
ഗസ്സ: (KVARTHA) ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിലെ സ്ഥിതി അതീവ ഗുരുതരമായി. ആശുപത്രി സമുച്ചയം ഇസ്രാഈൽ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇസ്രാഈൽ സൈനിക ടാങ്കറുകൾ അൽ-ഷിഫയ്ക്ക് പുറത്ത് ദൃശ്യമാണ്. തെരുവുകളിൽ ഇസ്രാഈൽ സേനയും ഹമാസും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുന്നുണ്ട്. ആശുപത്രിയിൽ ആറ് നവജാത ശിശുക്കൾ മരിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് നഴ്‌സുമാർ മരിച്ചതായി ഐക്യരാഷ്ട്ര സഭയും പറഞ്ഞു.
ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും അഭാവം മൂലം ഇൻകുബേറ്ററുകൾ പ്രവർത്തിക്കാത്തതാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 37 നവജാതശിശുക്കളാണ് അൽ ഷിഫയിലെ ഇൻകുബേറ്ററിലുള്ളത്. അൽ ഷിഫയ്ക്ക് ഇനി ആശുപത്രിയായി പ്രവർത്തിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രദേശത്ത് തുടർച്ചയായി വെടിവയ്പ്പും ബോംബാക്രമണവും നടക്കുന്നുണ്ടെന്നും ഇതിനകം ഗുരുതരമായ സ്ഥിതി കൂടുതൽ ഗുരുതരമായി മാറിയെന്നും സംഘടന പറയുന്നു.
രണ്ടായിരത്തിലധികം പേർ ആശുപത്രിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ഹമാസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. നവജാത ശിശുക്കളും പരുക്കേറ്റ രോഗികളും ഇതിൽ ഉൾപ്പെടുന്നു. നവജാത ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ ഇവരെ ഈജിപ്തിലേക്ക് മാറ്റാൻ അൽ ഷിഫ ആശുപത്രിയിലെ ഡോക്ടർമാർ അഭ്യർത്ഥിച്ചു. ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ ഈ കുട്ടികൾ മരിക്കാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
വൈദ്യുതി നിലച്ച അൽ ഷിഫയിൽ മെഡിക്കൽ ഉപകരണങ്ങൾ നിശ്ചലമായി. തീവ്രപരിചരണവിഭാഗത്തിലുള്ള രോഗികൾ മരണത്തിന് കീഴടങ്ങിത്തുടങ്ങിയതായി ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സെൽമിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അൽ ഷിഫയിൽ നിലവിൽ കുറഞ്ഞത് 650 രോഗികളും ജീവനക്കാരും അവശേഷിക്കുന്നുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് അശ്റഫ് അൽ-ഖുദ്ര പറഞ്ഞു. നേരത്തെ 20,000 പേർ ഇവിടെ അഭയം തേടിയിരുന്നു. ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിൽ നിന്ന് പലായനം ചെയ്തതായി തിങ്കളാഴ്ചത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആശുപത്രിയിൽ ഹമാസിന്റെ താവളങ്ങളുണ്ടെന്നാണ് ഇസ്രാഈൽ ആരോപിക്കുന്നത്. എന്നാൽ ഹമാസ് ഈ ആരോപണങ്ങൾ നിഷേധിച്ചു. ഇവിടെ രോഗികൾ മാത്രമാണുള്ളതെന്ന് അൽ ഷിഫയിലെ ഡോക്ടർമാരും പറഞ്ഞു. ഇസ്രാഈലിന്റെ ആരോപണത്തെ കുറിച്ച് ആശുപത്രി സർജൻ ഡോ.മർവാൻ അബു സാദയോട് ചോദിച്ചപ്പോൾ അത് വലിയ നുണയാണെന്നായിരുന്നു മാധ്യമ പ്രവർത്തകരോട് അദ്ദേഹത്തിന്റെ പ്രതികരണം.
ആശുപത്രിയിൽ ഇന്ധനം, വൈദ്യുതി, വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവ തീർന്നതായി ആശുപത്രി അധികൃതരും വ്യക്തമാക്കി. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്നവർക്കുനേരെ ഇസ്രാഈൽ സേന വെടിയുതിർക്കുന്നതായും റിപോർട്ടുണ്ട്. ഒരു ദിവസം 24,000 ലിറ്റർ ഇന്ധനമാണ് അൽ ഷിഫയുടെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നതെന്ന് ഡോ സാദ പറഞ്ഞു. അൽ-ഷിഫയിലെ ഒരു ജനറേറ്ററിന് ഒമ്പത് മുതൽ പതിനായിരം ലിറ്റർ വരെ ഡീസൽ ആവശ്യമാണ്.
തുടർച്ചയായ ബോംബാക്രമണത്തിലും വെടിവയ്പ്പിലും ആശുപത്രിക്ക് കാര്യമായ നാശനഷ്ടമുണ്ടായതായി യുഎൻ റിപ്പോർട്ട് ചെയ്തു. അൽ ഷിഫയിലെ ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റിന് കേടുപാടുകൾ സംഭവിച്ചതായും ജലസംഭരണിയും കിണറും തകർന്നതായും റിപ്പോർട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ആശുപത്രിയിലെ ഹൃദയ സംബന്ധമായ കേന്ദ്രത്തിനും പ്രസവ വാർഡിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
< !- START disable copy paste -->

Keywords: Palestine, Israel, Gaza, Al-Shifa, Hospital, Attack, Egypt, Army, UNO, Nurses, Child, Death, Death and disease as Israeli troops approach Gaza’s al-Shifa Hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.