വീല്‍ചെയറിലിരുന്ന കറുത്ത വര്‍ഗക്കാരനായ അംഗപരിമിതനെ അമേരിക്കന്‍ പോലീസ് വെടിവച്ചു കൊന്നു; വീഡിയോ കാണാം

 


ഡെലാവേര്‍: (www.kvartha.com 26.09.2015) അമേരിക്കന്‍ പോലീസിന്റെ കറുത്തവര്‍ഗക്കാര്‍ക്ക് നേരെയുള്ള കാടത്തം അവസാനിക്കുന്നില്ല. വീല്‍ച്ചെയറിലിരുന്ന കറുത്ത വര്‍ഗക്കാരനായ അംഗപരിമിതനെ അമേരിക്കന്‍ പോലീസ് വെടിവച്ചു കൊന്നു.

യുഎസിലെ ഡെലാവേറിലെ വില്‍മിങ്ടണിലാണ് സംഭവം. വീല്‍ച്ചെയറിലിരുന്ന ജെറമി മക്‌ഡോളി എന്ന 28 കാരനാണ് അമേരിക്കന്‍ പോലീസിന്റെ തോക്കിനിരയായത്. വീല്‍ചെയറിലിരുന്ന മക്‌ഡോളിനോടു തോക്കു താഴെയിട്ട് കൈകള്‍ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍  കൈ ഉയര്‍ത്താന്‍ തയ്യാകാത്തതിനെ തുടര്‍ന്ന് പോലീസ് വെടിവെക്കുകയായിരുന്നു. വെടിയേറ്റ്  യുവാവ് വീല്‍ച്ചെയറില്‍ നിന്ന് താഴേക്കു വീണു.

അതേസമയം, അരയില്‍ നിന്നു തോക്കെടുക്കുന്നതിനിടെയാണ് മക്‌ഡോളിനു വെടിയേറ്റതെന്നാണ് പോലീസ് പറയുന്നത്. യുവാവ് തോക്കെടുത്ത് തങ്ങള്‍ക്കുനേരെ വെടിവയ്ക്കുമോ എന്ന ഭയത്തിലാണ് വെടിവെച്ചതെന്ന് വില്‍മിങ്ടണിലെ പോലീസ് മേധാവി ബോബി കമ്മിങ്‌സ് പറഞ്ഞു. വെടിയുതിര്‍ത്ത് അക്രമം സൃഷ്ടിച്ച ഒരാളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തിയപ്പോള്‍ ഇയാളുടെ കൈവശം ആയുധമുണ്ടായിരുന്നെന്നും കമ്മിങ്‌സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ മകന്റെ കൈയില്‍ ആയുധമല്ല, ലാപ്‌ടോപ്പ് ആയിരുന്നു ഉണ്ടായിരുന്നതെന്നാണ് മക്‌ഡോളിന്റെ മാതാവ്  ഫില്ലിസ് മക്‌ഡോള്‍ പറയുന്നു. ഇതു അനീതിയാണെന്നും കൊലപാതകം സംബന്ധിച്ച് തങ്ങള്‍ക്കു ഉത്തരം ലഭിക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

സംഭവത്തിന്റെ വിഡിയോ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ വെടിയുതിര്‍ക്കുന്നതിനു മുന്‍പ് യുവാവ് കൈകൊണ്ട് എന്തു ചെയ്യുകയാണെന്ന് വിഡിയോയില്‍ വ്യക്തമാകുന്നില്ല. പത്തു വെടിശബ്ദം വിഡിയോയില്‍ കേള്‍ക്കുന്നുണ്ട്.
വീല്‍ചെയറിലിരുന്ന കറുത്ത വര്‍ഗക്കാരനായ അംഗപരിമിതനെ അമേരിക്കന്‍ പോലീസ് വെടിവച്ചു കൊന്നു; വീഡിയോ കാണാം



Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: മുഹമ്മദ് സാബിറിനെ ബാങ്ക് ജീവനക്കാരികള്‍ തിരിച്ചറിഞ്ഞു

Keywords:  Delaware police shoot man in wheelchair; his relatives ask why, America, Allegation, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia