യുഎഇയില്‍ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ശമ്പളപരിധി 20,000 ദിര്‍ഹമാക്കി

 


ദുബൈ: ഇനിമുതല്‍ 20,000 ദിര്‍ഹത്തില്‍ താഴെ പ്രതിമാസ ശമ്പളമുള്ളവര്‍ക്ക് മാതാപിതാക്കളെ നാട്ടില്‍ നിന്നും കൊണ്ടുവരാന്‍ കഴിയില്ല. മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ ശമ്പള പരിധി 20,000 ദിര്‍ഹമാക്കി ഉയര്‍ത്തിയതോടെ പലരും വെട്ടിലായി. മുന്‍പ് ഇത് 10,000 ദിര്‍ഹമായിരുന്നു.

കൂടാതെ മാതാപിതാക്കളെ യു.എ.ഇ.യിലേക്ക് കൊണ്ടുവരാന്‍ സാഹചര്യം വ്യക്തമാക്കുന്ന കത്ത് അതത് രാജ്യത്തെ എംബസ്സിയോ കോണ്‍സുലേറ്റോ സാക്ഷ്യപ്പെടുത്തണം. മാതാപിതാക്കള്‍ക്കായി വിസ എടുക്കുന്നവര്‍ വരുമാനം തെളിയിക്കുന്ന രേഖകളും സാക്ഷ്യപ്പെടുത്തിയ വാടകക്കരാറും ഹാജരാക്കണം. ഒരാള്‍ക്ക് 2,000 ദിര്‍ഹം വീതം ഡെപ്പോസിറ്റ് അടയ്ക്കണം.

യുഎഇയില്‍ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ശമ്പളപരിധി 20,000 ദിര്‍ഹമാക്കി20,000 ദിര്‍ഹമിന്റെ പ്രതിമാസ ശമ്പളമോ 19,000 ദിര്‍ഹം ശമ്പളവും രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റുമോ ഉള്ളവര്‍ക്ക് മാതാപിതാക്കളെ കൊണ്ടുവരാനുള്ള വിസ ലഭിക്കും. പുതിയ വ്യവസ്ഥ മലയാളികള്‍ അടക്കം യു.എ.ഇ.യിലെ നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കും. ശമ്പളപരിധി നേരേ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത് ഇടത്തരം വരുമാനക്കാരെയാണ് ബാധിക്കുക.

SUMMARY: Dubai: Expatriates earning less than Dh20,000 salary will not be able to sponsor their parents on residence visas in the UAE, XPRESS can reveal.

Keywords: Gulf, UAE, Dubai, Sponsor, Parents, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia