ഢാക്ക തീവ്രവാദി ഒരിക്കല്‍ ശ്രദ്ധ കപൂറിനെ കണ്ടിരുന്നു

 


ഢാക്ക: (www.kvartha.com 04.07.2016) ബംഗ്ലാദേശിന്റെ തലസ്ഥാന നഗരിയില്‍ ഭീകരാക്രമണം നടത്തിയ ഭീകരരില്‍ ഒരാളായ നിബ്രാസ് ഇസ്ലാം വിദ്യാസമ്പന്നനും സമ്പന്ന കുടുംബാംഗവുമാണെന്ന് വെളിപ്പെടുത്തല്‍. നിബ്രാസിനെ ബ്രെയിന്‍ വാഷ് ചെയ്ത് തീവ്രവാദികള്‍ വര്‍ഗീയവല്‍ക്കരിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലെ വീഡിയോകളില്‍ നിന്നും ഫോട്ടോകളില്‍ നിന്നും നിബ്രാസ് വളരെ നന്നായി സംസാരിക്കുന്ന, സന്തോഷവാനായ കുട്ടിയാണെന്ന് മനസിലാക്കാനാകും.

ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഒരു വീഡിയോയില്‍ ബോളീവുഡ് താരം ശ്രദ്ധ കപൂറുമായി ഹസ്തദാനം നടത്തുന്നതിന്റെ ദൃശ്യങ്ങളുണ്ട്.

മറ്റൊന്നില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുന്ന നിബ്രാസിനെ കാണാം. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന നിബ്രാസ് തമാശകള്‍ പറയുന്നതും ഇതിലുണ്ട്.

ഢാക്ക തീവ്രവാദി ഒരിക്കല്‍ ശ്രദ്ധ കപൂറിനെ കണ്ടിരുന്നു
Add caption
മലേഷ്യയിലെ മൊനാഷ് യൂണിവേഴ്‌സിറ്റിയിലും ഢാക്കയിലെ നോര്‍ത്ത് സൗത്ത് യൂണിവേഴ്‌സിറ്റിയിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്.

ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍ എല്ലാവരും ഇരുപതും ഇരുപത്തിയൊന്നും വയസ് പ്രായമുള്ളവരാണ്. കൂടാതെ ഇവരെല്ലാം തന്നെ ഢാക്കയിലെ നോര്‍ത്ത് സൗത്ത് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ്.
ഢാക്ക തീവ്രവാദി ഒരിക്കല്‍ ശ്രദ്ധ കപൂറിനെ കണ്ടിരുന്നു

SUMMARY: Even as Bangladesh tries to come to grips with the deadly terror attack in Dhaka, it has been revealed that one of the slain terrorists, Nibras Islam, was an educated young boy who came from an affluent family.

Keywords: Bangladesh, Grips, Deadly terror attack, Dhaka, Revealed, Slain, Terrorists, Nibras Islam, Educated, Affluent family.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia