മറഡോണയുടെ മരണം അനാസ്ഥ മൂലമെന്ന് അന്വേഷണ റിപോർട്: ഏഴ് പേർക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു
May 21, 2021, 13:28 IST
ബ്യൂണസ് ഐറിസ്: (www.kvartha.com 21.05.2021) ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം അനാസ്ഥ മൂലമെന്ന് അന്വേഷണ റിപോർട്. മറഡോണയെ മരണത്തിന് മുമ്പ് ചികിത്സിച്ച ന്യൂറോസര്‍ജന്‍ ലിയോപോള്‍ഡ് ലൂക്ക് ഉള്‍പെടെ ഏഴ് പേർക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി സ്‌കൈ ന്യൂസ് റിപോർട് പുറത്തുവന്നു. മസ്‌തിഷ്‌ക ശസ്‌ത്രക്രിയ പൂര്‍ത്തിയായതിന് രണ്ടാഴ്‌ചയ്‌ക്ക് ശേഷം കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ മരണമടയുകയായിരുന്നു.
മറഡോണയ്‌ക്ക് മതിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ ജീവന്‍ നിലനിര്‍ത്താമായിരുന്നു എന്നും മെഡികല്‍ ബോര്‍ഡ് ഈ മാസാദ്യം പോസിക്യൂടര്‍മാര്‍ക്ക് റിപോർട് കൈമാറിയിരുന്നു. അര മണിക്കൂറോളം വൈകിയാണ് ആംബുലന്‍സ് എത്തിയതെന്നും അത് കുറ്റകരമായ വീഴ്‌ചയാണെന്നും മറഡോണയുടെ മരണത്തിന് പിന്നാലെ അദേഹത്തിന്‍റെ അഭിഭാഷകന്‍ മത്യാസ് മോറിയ ട്വീറ്റ് ചെയ്‌തിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്. ഇതിന് രണ്ടാഴ്ച്ച മുമ്പ് അദേഹം തലച്ചോറിലെ ശസ്‌ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. സുഖംപ്രാപിച്ചു വരുന്നു എന്ന റിപോർടുകള്‍ക്കിടെയാണ് മരണ വാര്‍ത്ത പുറത്തുവന്നത്. ചികില്‍സാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കള്‍ പിന്നാലെ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ഡോക്‌ടര്‍ ലിയോപോള്‍ഡ്, മറഡോണയ്‌ക്ക് തന്നാല്‍ കഴിയുന്ന എല്ലാ സഹായവും നല്‍കാന്‍ ശ്രമിച്ചതായി അന്ന് പ്രതികരിച്ചിരുന്നു. മറഡോണയുടെ മരണം ഡോക്‌ടര്‍മാരുടെ അനാസ്ഥ മൂലമാണെന്ന മെഡികല്‍ ബോര്‍ഡിന്‍റെ റിപോർട് ലിയോപോള്‍ഡിന്‍റെ അഭിഭാഷകന്‍ തള്ളിക്കളയുകയും ചെയ്തു.
Keywords: News, Diego Maradona, World, Football Player, Football, Death, Case, Diego Maradona: Seven people who treated footballer before his death charged with involuntary manslaughter.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.