ടോക്യോ: ലോകത്ത് വിവിധതരം പത്രങ്ങളുണ്ട്. പക്ഷേ ജപ്പാനില്‍ തുടക്കമിട്ടിരിക്കുന്ന പത്രം സമാനതകളില്ലാത്ത പത്രമാണ്. വിവാഹ മോചിതരുടെ വാര്‍ത്തകള്‍ മാതം നല്‍കാനാണ് പത്രം തുടങ്ങിയിരിക്കുന്നത്. ഇതോടെ വിവാഹമോചനം നേടുന്നവര്‍ ഭാര്യയുമായി പിരിഞ്ഞു, ഭര്‍ത്താവുമായി പിരിഞ്ഞു എന്നൊന്നും ആരോടും മറുപടിപറഞ്ഞ് ബുദ്ധിമുട്ടേണ്ടിവരില്ല.
ജപ്പാനിലെ ഹിരോക്കി തെരായിയാണ് ഡിവോസ്ഴ്സ് പത്രം തുടങ്ങിയത്. ദി ഡിവോഴ്സ് ന്യൂസ് പേപ്പര്‍ എന്നാണ് പേര്. ഡിവോഴ്സ് ന്യൂസ് പേപ്പറില്‍ വിവാഹമോചിതര്‍ക്ക് അവരുടെ ഇഷ്ട പ്രകാരം തങ്ങളുടെ ഹാപ്പി ഡിവോഴ്സ് വാര്‍ത്ത പ്രസിദ്ധീകരിക്കാനുളള അവസരമുണ്ട്. മാത്രമല്ല, തങ്ങള്‍ കണ്ടുമുട്ടിയത്, വിവാഹം കഴിച്ചത്, അഭിപ്രായ വ്യത്യാസം, വേര്‍പിരിയാനുളള കാരണം, വേര്‍പിരിയല്‍ എന്നിവയെക്കുറിച്ചെല്ലാമുളള വിശദമായ റിപ്പോര്‍ട്ടു തന്നെ നല്‍കാനുളള അവസരം പത്രം നല്കുന്നു.
മാത്രമല്ല, വാര്‍ത്തയ്ക്ക് ഇഷ്ടമുളള മാതൃകയും തിരഞ്ഞെടുക്കാം. ജപ്പാനീസ് സ്പോര്‍ട്സ് പേജ്, ഇംഗ്ളീഷ് ഹെഡ്ലൈന്, സൗത്ത് അമേരിക്കന്‍ എന്നിങ്ങനെ പോകുന്നു ഡിവോഴ്സ് ന്യൂസ് പേപ്പറിന്റെ ശൈലികള്‍.
SUMMARY: Who says divorce needs to be a sorry and unhappy affair. It can be as much as a celebratory moment as the wedding. All you need to do is hook up with a good lawyer like Hiroki Terai, who believes in a Happy Divorce.
KEY WORDS: divorce, unhappy affair , celebratory moment, Hiroki Terai, Happy Divorce, services ,divorce newspaper ,newspaper
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.