മണ്ടേലയുടെ കൊച്ചുമകനെ ഭാര്യ ചതിച്ചു

 



 മണ്ടേലയുടെ കൊച്ചുമകനെ ഭാര്യ ചതിച്ചു
ജൊഹാനസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ രാഷ്ട്രീയ പിന്‍ഗാമിയെന്ന് അറിയപ്പെടുന്ന കൊച്ചുമകന്‍ മാണ്ട്‌ല മണ്ടേലയുടെ രണ്ടാം വിവാഹം ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ആദ്യ ഭാര്യ ഉണ്ടായിരിക്കുമ്പോള്‍ തന്നെ ഫ്രഞ്ച് യുവതിയുമായി പ്രണയത്തിലാകുകയും നിയമങ്ങളെല്ലാം മറികടന്ന് കാമുകിയെ വിവാഹം ചെയ്യുകയും ചെയ്തതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. എന്നാലിപ്പോള്‍ രണ്ടാംഭാര്യ  മാണ്ട്‌ലയെ വഞ്ചിച്ചുവെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുളള​വാര്‍ത്തകള്‍. തന്റെ സ്വന്തം മകനാണെന്ന് വിചാരിച്ചിരുന്ന കുഞ്ഞ് തന്റെ സഹോദരന്റേതാണെന്നറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് 38കാരനായ  മാണ്ട്‌ല  മണ്ടേല.

ഫ്രഞ്ച് ഭാര്യയായ അനൈസ് ഗ്രിമൗഡാണ്  മാണ്ട്‌ല  മണ്ടേലയെ ഞെട്ടിച്ചിരിക്കുന്നത്.  സത്യം വെളിവായതോടെ അനൈസ് ഭര്‍ത്താവിനെ വിട്ട് പോകുകയും ചെയ്തു. തന്റെ രാഷ്ട്രീയ പിന്‍ഗാമിയെന്ന്  മാണ്ട്‌ല  പലപ്പോഴും വിശേഷിപ്പിച്ചിട്ടുള്ള മണ്ടേല മണ്ടേല നേരത്തേയും നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഫ്രഞ്ചുകാരിയായ അനൈസിനെ വിവാഹം ചെയ്യുന്നതോട് അനുബന്ധിച്ചുള്ള വിവാദമായിരുന്നു ഇതില്‍ പ്രധാനം. ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് അംഗം കൂടിയായ  മാണ്ട്‌ല  മണ്ടേലയാണ് അവിടുത്തെ തെംബു ഗോത്രത്തിന്റെ തലവന്‍. 2004ല്‍ പരമ്പരാഗത ചടങ്ങുകളുടെ അകമ്പടിയിലാണ്  മാണ്ട്‌ല  മണ്ടേല തന്റെ ആദ്യ ഭാര്യ താന്‍ഡ മബുനു മണ്ടേലയെ വിവാഹം ചെയ്തത്.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അനൈസിനെയും വിവാഹം ചെയ്തു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഐലന്‍ഡ് ഓഫ് റീയൂണിയന്‍ എന്ന ഫ്രഞ്ച് ഭരണപ്രദേശത്തുള്ള സ്വദേശിനിയായിരുന്നു അനൈസ്. വിവാഹം ചെയ്തതോടെ ഗ്രിമൗഡ്  മാണ്ട്‌ലയുടെ ട്രൈബിന്റെ ഗോത്രാനാമം എന്‍കോസിയാക്കി നൊബുബെലെ മണ്ടേലയെന്ന പേരും സ്വീകരിച്ചു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഇവര്‍ക്കൊരു മകന്‍ ജനിച്ചു. നെല്‍സണ്‍ മണ്ടേല കുട്ടിക്ക് ക്വെയ എന്ന പേരും നല്‍കി.

ഗ്രിമൗഡിനെ വിവാഹം ചെയ്യുന്ന സമയത്ത് ആദ്യ ഭാര്യയില്‍ നിന്ന്  മാണ്ട്‌ല  മണ്ടേല വിവാഹമോചിതനായിരുന്നില്ലെന്നത് വന്‍വിവാദമുണ്ടാക്കി. അതിനെതിരേ കേസുമായി. ഒടുവില്‍ കഴിഞ്ഞവര്‍ഷം ആദ്യ ഭാര്യ മബുനു മണ്ടേല കേസില്‍ ജയിച്ചു. ഗ്രിമൗഡുമായുള്ള  മാണ്ട്‌ല  മണ്ടേലയുടെ വിവാഹം നിയമവിധേയമല്ലെന്ന് കോടതി വിധിച്ചു. ഇതിനെല്ലാം ഇടയില്‍  മാണ്ട്‌ല  മണ്ടേല മൂന്നാം വിവാഹവും ചെയ്തു. കഴിഞ്ഞ ക്രിസ്മസ് കാലത്ത് സ്വാസി രാജകുമാരി നൊദിയാല ബാലി മഘാതിനിയെ മണ്ടേല മണ്ടേല വിവാഹം ചെയ്‌തെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്റെ സഹോദരന്മാരിലൊരാളുമായി അനൈസിന് ബന്ധമുണ്ടായിരുന്നുവെന്നും അത് തിരിച്ചറിഞ്ഞതോടെ അവളെ നാട്ടിലേക്ക് തിരിച്ചയച്ചുവെന്നുമാണ്  മാണ്ട്‌ല  ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്, 2011ല്‍ അവള്‍ ജന്മം നല്‍കിയ കുട്ടിയുടെ അച്ഛന്‍ താനല്ലെന്ന് ഡിഎന്‍എ ടെസ്റ്റില്‍ വ്യക്തമായെന്നും പ്രസ്താവനയില്‍  മാണ്ട്‌ല  മണ്ടേല അറിയിച്ചു. മണ്ടേല മണ്ടേലയ്ക്ക് മൂന്ന് ഇളയ സഹോദരന്മാരാണുള്ളത്. എന്‍ബാദ, എംബുസു, ആന്‍ഡിലെ എന്നിവര്‍. ഇവരിലാരാണ് കുട്ടിയുടെ അച്ഛനെന്ന് വെളിപ്പെടുത്തിയില്ല.

SUMMARY: Nelson Mandela's grandson and political heir has been embroiled in a love triangle scandal involving his second wife.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia