ബീജിംഗ്: നവജാത ശിശുക്കളെ, കുട്ടികളെ കടത്തുന്ന സംഘത്തിന് വിറ്റ ചൈനീസ് വനിതാ ഡോക്ടര്‍ക്ക് വധശിക്ഷ. ഷാന്‍സിയിലെ കുട്ടികളുടെ ആശുപത്രിയിലെ സാംഗ് ഷുക്‌സിയ എന്ന വനിതാ ഡോക്ടര്‍ക്കാണ് വധശിക്ഷ വിധിച്ചത്.
നവജാത ശിശുക്കള്‍ ജനിച്ചുവീണ ഉടനെ കുട്ടികള്‍ക്ക് ഗുരുതരമായ രോഗം പിടിപെട്ടിട്ടുണ്ടെന്ന് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ കൈകളില്‍ നിന്നും കുട്ടികളെ ഡോക്ടര്‍ ഏറ്റുവാങ്ങുന്നു. പിന്നീട് കുട്ടികളെ കടത്തുന്ന സംഘത്തിന് നല്‍കുകയാണ് പതിവ്.
തൊഴില്‍പരമായ ധാര്‍മികതയുടേയും സാമൂഹ്യനീതിയുടേയും ലംഘനമാണ് ഡോക്ടറായ സാംഗ് നടത്തിയിരിക്കുന്നതെന്ന് വിധി പ്രസ്താവിച്ച കോടതി പറഞ്ഞു.വധശിക്ഷ രണ്ട് വര്‍ഷത്തേക്ക് നീട്ടിയിട്ടുണ്ട്. നീട്ടിവയ്ക്കുന്ന വധശിക്ഷ സാധാരണ ചൈനയില്‍ ജീവപര്യന്തമായി ലഘൂകരിക്കാറുണ്ട്.
നവംബര്‍ 2011നും ജൂലൈ 2013നും ഇടയിലാണ് സാംഗ് കുട്ടികളെ സംഘത്തിന് കൈമാറിയത്. ഇവയില്‍ ഇരട്ടക്കുട്ടികളടക്കം ഏഴ് നവജാത ശിശുക്കള്‍ ഉള്‍പെടുന്നു. സാംഗ് വിറ്റ ആറ് കുട്ടികളെ പോലീസ് രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതില്‍ ഒരു പെണ്‍കുഞ്ഞ് മരിച്ചിരുന്നു.
സാംഗിനെതിരെ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ്
പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ കടത്താന്‍ സഹായിക്കുന്നവര്‍ക്കും കടത്തുന്നവര്‍ക്കും ചൈനയില്‍ വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും ചൈനയില്‍ കുട്ടികളെ കടത്തുന്ന സംഘം സജീവമാണ്.
ബാര്‍ബര്‍ ജോലിയെ പരിഹസിക്കുന്നവര്‍ക്കെതിരെ ചാട്ടുളിയുമായി ഓഡിയോ ഗാനം

Keywords: Doctor sentenced to death for abducting and selling newborn babies to traffickers, Beijing, China, Court, Police, Jail, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.