അറിയാതെ പോകുന്ന വേറെയും ചില കൊറോണ ലക്ഷണങ്ങള്‍; രോഗികള്‍ ഇങ്ങനെയും പ്രകടിപ്പിച്ചിരുന്നെന്ന് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍
Mar 31, 2020, 16:45 IST
ലണ്ടണ്‍: (www.kvartha.com 31.03.2020) പൊതുവെയുള്ള കോവിഡ്-19 ലക്ഷണങ്ങള്‍ നിര്‍ത്താതെയുള്ള ചുമ, പനി, തൊണ്ടവേദന, തുമ്മല്‍, മൂക്കടപ്പ്, വയറിളക്കം, ശരീരവേദന തുടങ്ങിയവയാണെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോള്‍ ഇതിനൊപ്പം മറ്റ് ചില ലക്ഷണങ്ങളും കൊറോണ ബാധിച്ചവര്‍ക്ക് ഉണ്ടാകുമെന്നാണ് വൈറസ് നിയന്ത്രണാതീതമായി പടര്‍ന്ന യുകെയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
വൈറസ് ബാധിച്ച് ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചില രോഗികള്‍ക്ക് മണവും രുചിയും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടതായി ആനുഭവപ്പെട്ടുവെന്നും ഇവ കോവിഡ് ബാധയുടെ ആദ്യലക്ഷണങ്ങളാകാം എന്നുമാണ് യുകെ ഇഎന്‍ടി ഡോക്ടര്‍മാര്‍ പറയുന്നത്.
എന്നാല്‍ നിരവധി ആളുകളില്‍ ഇതിനപ്പുറം മറ്റ് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ തന്നെ രോഗം ഭേദമാകുന്നതായും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരക്കാരില്‍ ചിലര്‍ തങ്ങള്‍ക്ക് കോവിഡ് 19 ബാധയുണ്ടെന്ന് തിരിച്ചറിയുന്നതു പോലുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യാതൊരു സങ്കീര്‍ണമായ ലക്ഷണങ്ങളുമില്ലാതെ രോഗം ഭേദമാകുന്ന ആളുകള്‍ അധികവും ആരോഗ്യവാന്മാരായ ചെറുപ്പക്കാരാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രുചി, മണം എന്നിവ നഷ്ടപ്പെട്ടുവെന്ന കാരണവുമായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന് യു കെ ഇ എന്‍ ടി പ്രസിഡന്റായ പ്രൊഫ. നിര്‍മല്‍ കുമാര്‍ പറയുന്നു. ആഴ്ചയില്‍ നാലു പേരെങ്കിലും ഇത്തരത്തില്‍ എത്താറുണ്ട്. ഇവരില്‍ അധികവും 40 വയസില്‍ താഴെയുള്ളവരാണെന്നും നിര്‍മല്‍ കുമാര്‍ പറഞ്ഞു.
സാധാരണ ഗതിയില്‍ സ്റ്റിറോയ്ഡുകള്‍ അങ്ങിയ മരുന്നുകളാണ് ഇവര്‍ക്ക് നല്‍കുക. കുറച്ചുദിവസങ്ങള്‍ക്കൊണ്ട് ഈ ലക്ഷണങ്ങള്‍ അവസാനിക്കും എന്നാല്‍ സ്റ്റിറോയ്ഡുകള്‍ നമ്മുടെ പ്രതിരോധ ശേഷിയെ കുറയ്ക്കുന്നതാണെന്നും അതിനാല്‍ കോവിഡ് ബാധയുടെ ഇത്തരം തിരിച്ചറിയപ്പെടാത്ത ലക്ഷണങ്ങള്‍ ഉള്ളവരെ ചികിത്സിക്കുന്നത് കരുതലോടെ വേണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജര്‍മനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് രോഗം ബാധിച്ചവരില്‍ നിരവധി ആളുകള്‍ക്ക് ഇതേ ലക്ഷണങ്ങളാണ് ആദ്യം പ്രകടിപ്പിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധശേഷി കുറയുകയും വൈറസ് ശ്വാസകോശത്തിലെത്തുന്നവരിലുമാണ് ന്യുമോണിയ അടക്കമുള്ള ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നത്.
Keywords: News, World, Britain, London, Doctor, Virus, Corona, COVID19, diseased, Health, Doctors say a complete loss of smell and taste may be an early warning sign of corona virus
വൈറസ് ബാധിച്ച് ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചില രോഗികള്‍ക്ക് മണവും രുചിയും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടതായി ആനുഭവപ്പെട്ടുവെന്നും ഇവ കോവിഡ് ബാധയുടെ ആദ്യലക്ഷണങ്ങളാകാം എന്നുമാണ് യുകെ ഇഎന്‍ടി ഡോക്ടര്‍മാര്‍ പറയുന്നത്.
എന്നാല്‍ നിരവധി ആളുകളില്‍ ഇതിനപ്പുറം മറ്റ് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ തന്നെ രോഗം ഭേദമാകുന്നതായും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരക്കാരില്‍ ചിലര്‍ തങ്ങള്‍ക്ക് കോവിഡ് 19 ബാധയുണ്ടെന്ന് തിരിച്ചറിയുന്നതു പോലുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യാതൊരു സങ്കീര്‍ണമായ ലക്ഷണങ്ങളുമില്ലാതെ രോഗം ഭേദമാകുന്ന ആളുകള്‍ അധികവും ആരോഗ്യവാന്മാരായ ചെറുപ്പക്കാരാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രുചി, മണം എന്നിവ നഷ്ടപ്പെട്ടുവെന്ന കാരണവുമായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന് യു കെ ഇ എന്‍ ടി പ്രസിഡന്റായ പ്രൊഫ. നിര്‍മല്‍ കുമാര്‍ പറയുന്നു. ആഴ്ചയില്‍ നാലു പേരെങ്കിലും ഇത്തരത്തില്‍ എത്താറുണ്ട്. ഇവരില്‍ അധികവും 40 വയസില്‍ താഴെയുള്ളവരാണെന്നും നിര്‍മല്‍ കുമാര്‍ പറഞ്ഞു.
സാധാരണ ഗതിയില്‍ സ്റ്റിറോയ്ഡുകള്‍ അങ്ങിയ മരുന്നുകളാണ് ഇവര്‍ക്ക് നല്‍കുക. കുറച്ചുദിവസങ്ങള്‍ക്കൊണ്ട് ഈ ലക്ഷണങ്ങള്‍ അവസാനിക്കും എന്നാല്‍ സ്റ്റിറോയ്ഡുകള്‍ നമ്മുടെ പ്രതിരോധ ശേഷിയെ കുറയ്ക്കുന്നതാണെന്നും അതിനാല്‍ കോവിഡ് ബാധയുടെ ഇത്തരം തിരിച്ചറിയപ്പെടാത്ത ലക്ഷണങ്ങള്‍ ഉള്ളവരെ ചികിത്സിക്കുന്നത് കരുതലോടെ വേണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജര്‍മനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് രോഗം ബാധിച്ചവരില്‍ നിരവധി ആളുകള്‍ക്ക് ഇതേ ലക്ഷണങ്ങളാണ് ആദ്യം പ്രകടിപ്പിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധശേഷി കുറയുകയും വൈറസ് ശ്വാസകോശത്തിലെത്തുന്നവരിലുമാണ് ന്യുമോണിയ അടക്കമുള്ള ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.