നായയുടെ കടിയേറ്റ് പെണ്‍കുട്ടിയുടെ കൈക്ക് പരിക്കേറ്റ സംഭവം; രണ്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിൽ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

 


ദുബൈ: (www.kvartha.com 31.07.2021) നായയുടെ കടിയേറ്റ് പെണ്‍കുട്ടിയുടെ കൈക്ക് പരിക്കേറ്റ സംഭവത്തില്‍ നായയുടെ ഉടമസ്ഥന്‍ 15,000 ദിര്‍ഹം (മൂന്ന് ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് ഒടുവിൽ കോടതി വിധി. രണ്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഈ ഉത്തരവ്.

2019 നവംബര്‍ 24നായിരുന്നു സംഭവം. ഉടമസ്ഥന്‍ നായയുടെ കൂട് തുറന്നിട്ട് പുറത്തിറങ്ങിയ നായ തന്റെ മകളുടെ വലത് കൈക്ക് കടിച്ചെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് റാശിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ കേസ് പ്രാഥമിക കോടതിയില്‍ കൈമാറി. ആദ്യം നായയുടെ ഉടമസ്ഥന്‍ 5,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. പിന്നീട് അപീല്‍ കോടതി ഈ തുക 2,000 ദിര്‍ഹമായി കുറച്ചു.

നായയുടെ കടിയേറ്റ് പെണ്‍കുട്ടിയുടെ കൈക്ക് പരിക്കേറ്റ സംഭവം; രണ്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിൽ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് ദുബൈ സിവില്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഉടമസ്ഥന്റെ അശ്രദ്ധയും നായയെ നിയന്ത്രിക്കാതിരുന്നതും മൂലമാണ് പെണ്‍കുട്ടിക്ക് പരിക്കേറ്റതെന്ന് ചൂണ്ടിക്കാട്ടി 100,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. പക്ഷെ ചികിത്സയുടെ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ചികിത്സാ ചെലവ് നല്‍കണമെന്ന അപേക്ഷ കോടതി തള്ളി.

നായയുടെ ഉടമസ്ഥന്‍ 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും ഇതിന് പുറമെ കോടതി നടപടികളുടെ ചെലവ് വഹിക്കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

Keywords:  News, Dubai, Court, World, Dog, Case, Police, Dog bite, Injures girl's, Dog bite injures girl's hand; Court orders Rs 3 lakh compensation. 

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia