30 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

 


വാഷിങ്ടന്‍: (www.kvartha.com 14.11.2016) കൃത്യമായ രേഖകളില്ലാതെ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ലക്ഷക്കണക്കിനു കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

 പ്രസിഡന്റായി ചുമതലയേറ്റെടുത്തതിനുശേഷം ഏതാണ്ട് മൂന്നു മില്യണ്‍ (30 ലക്ഷത്തോളം) ആളുകളെ നാടുകടത്തേണ്ടിവരുമെന്നു ട്രംപ് ടെലിവിഷന്‍ ചാനലിന് നില്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അധികാരത്തിലെത്തിയതിനുശേഷം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുമെന്നു വിശദീകരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.

'ആദ്യ നടപടിയായി ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, ഗുണ്ടാ സംഘങ്ങള്‍, മയക്കുമരുന്നു
ഇടപാടുകാര്‍ ഇത്തരക്കാരെയാണ് നാടുകടത്തുന്നത്. ഇത്തരക്കാര്‍ ഏതാണ്ട് രണ്ടു മില്യണ്‍ വരും, ചിലപ്പോള്‍ മൂന്നു മില്യണ്‍ വരെയുണ്ടാകാം. അല്ലെങ്കില്‍ ഇത്തരം ആളുകളെ തടവിലാക്കും' എന്നും ട്രംപ് വ്യക്തമാക്കി.

കുടിയേറ്റക്കാരെ തടയാന്‍ മെക്‌സികോ അതിര്‍ത്തിയില്‍ ചില ഭാഗങ്ങളില്‍ മതില്‍ നിര്‍മിക്കുമെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാടുകള്‍ വ്യക്തമാക്കിയത്.

30 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

Also Read:
സ്വകാര്യബസ് സ്‌കൂട്ടിയിലിടിച്ച് യുവതി മരിച്ചു
Keywords:  Donald Trump vows to immediately deport up to three million undocumented immigrants: Interview, Washington, America, Mexico, Television, Channel, Criminal Case, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia