PETA asks | 'മാംസാഹാരം കഴിക്കുന്ന പുരുഷന്മാരോടൊപ്പം ഉറങ്ങരുത്'; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച്‌ ലോകത്തെ രക്ഷിക്കാൻ സ്ത്രീകളോട് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടന

 


ബെർലിൻ: (www.kvartha.com) പുരാതന ഗ്രീക് നാടകകൃത്ത് അരിസ്റ്റോഫേനസ് ബിസി 411-ൽ രചിച്ച ലിസിസ്ട്രാറ്റ എന്ന നാടകത്തിലാണ് 'ലൈംഗിക സമരം' (Sex Strike) ആദ്യമായി പരാമർശിച്ചത്. ഈ നാടകത്തിൽ, സ്ത്രീ കഥാപാത്രം തന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ ഭർത്താവുമായി ലൈംഗിക ബന്ധം വിസമ്മതിക്കുന്നു. ഏകദേശം 2000 വർഷങ്ങൾക്ക് ശേഷം, 1530-കളിൽ നികരാഗ്വൻ സ്ത്രീകളും ഈ തന്ത്രം ഉപയോഗിച്ചു. സ്പാനിഷ് അടിമക്കച്ചവടം നിർത്തണമെന്നായിരുന്നു അവരുടെ ആവശ്യം.
  
PETA asks | 'മാംസാഹാരം കഴിക്കുന്ന പുരുഷന്മാരോടൊപ്പം ഉറങ്ങരുത്'; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച്‌ ലോകത്തെ രക്ഷിക്കാൻ സ്ത്രീകളോട് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടന

ഏറ്റവും ഒടുവിൽ, അടുത്തിടെ ജർമനിയിലെ മൃഗസംരക്ഷണ സംഘടനയായ പെറ്റ (PETA) സ്ത്രീകളോട് സസ്യാഹാരികളായ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപെടാൻ വിസമ്മതിക്കണമെന്ന് അഭ്യർഥിച്ച് 'സെക്‌സ് സ്‌ട്രൈകിന്' ആഹ്വാനം നൽകിയിരിക്കുകയാണ്. ഭൂമിയെ രക്ഷിക്കാൻ മാംസാഹാരം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപെടുന്നത് സ്ത്രീകൾ ഒഴിവാക്കണമെന്ന് പെറ്റ ആവശ്യപ്പെടുന്നു. മാംസാഹാരം കൂടുതലായി കഴിക്കുന്ന പുരുഷന്മാരാണ് ഹരിതഗൃഹ വാതക പുറന്തള്ളലിന് ഉത്തരവാദികളെന്നും സംഘടന പറയുന്നു.

പ്ലോസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കാലാവസ്ഥാ ദുരന്തത്തിന് സ്ത്രീകളേക്കാൾ കൂടുതൽ സംഭാവന നൽകുന്നത് പുരുഷന്മാരാണെന്ന് പറയുന്നു. മാംസാഹാരം കഴിക്കുന്നവർ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന് കാരണമാകുന്നു, സ്ത്രീകളേക്കാൾ 41 ശതമാനം പുരുഷന്മാർ പരിസ്ഥിതിയെ മലിനമാക്കുന്നു. ഇക്കാരണത്താൽ, കുട്ടികളെ ജനിപ്പിക്കുന്നത് നിരോധിക്കേണ്ടത് ആവശ്യമാണെന്ന് പെറ്റ വ്യക്തമാക്കി. ഒരു കുട്ടിക്ക് 58.06 ടൺ കാർബൺ ബഹിർഗമനം നമുക്ക് ലാഭിക്കാം. ഇതോടൊപ്പം താപനില ഉയരുന്നതിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ മാംസത്തിന് 41 ശതമാനം നികുതി ഏർപെടുത്തണമെന്നും 'പെറ്റ' ആവശ്യപ്പെട്ടിട്ടുണ്ട്.

You Might Also Like: 

Keywords:  Germany, International, News, Top-Headlines, Latest-News, Health, Woman, History, World, Don't sleep with meat-eating men: PETA asks women to save the world by going on this strike.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia