Alaska Airlines | പറന്നുയർന്ന ഉടൻ തകർന്ന അലാസ്ക എയർലൈൻസ് വിമാനത്തിന്റെ ഒരുഭാഗം അമേരിക്കയിൽ കണ്ടെത്തി; ലഭിച്ചത് അധ്യാപകന്റെ വീട്ടുമുറ്റത്ത് നിന്ന്

 


വാഷിംഗ്ടൺ: (KVARTHA) വെള്ളിയാഴ്ച രാത്രി പറന്നുയർന്ന ഉടൻ തകർന്ന അലാസ്ക എയർലൈൻസ് ബോയിങ്ങ് 737 വിമാനത്തിന്റെ ഒരു ഭാഗം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അമേരിക്കയിലെ പോർട്ട്‌ലാൻഡിൽ നിന്നാണ് വിമാനം പറന്നുയർന്നത്. ഈ സ്ഥലത്തിന് സമീപം വിമാനത്തിന്റെ തകർന്ന ഭാഗത്തിനായി അധികൃതർ തിരച്ചിൽ നടത്തിവരികയായിരുന്നു. ബോബ് എന്ന അധ്യാപകൻ തന്റെ മുറ്റത്ത് നിന്ന് വിമാനത്തിന്റെ ഭാഗം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
Alaska Airlines | പറന്നുയർന്ന ഉടൻ തകർന്ന അലാസ്ക എയർലൈൻസ് വിമാനത്തിന്റെ ഒരുഭാഗം അമേരിക്കയിൽ കണ്ടെത്തി; ലഭിച്ചത് അധ്യാപകന്റെ വീട്ടുമുറ്റത്ത് നിന്ന്

വിമാനത്തിന്‍റെ ഡോർ തകർന്ന് തെറിച്ച് പോയതിനെ തുടർന്ന് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. ഡോർ ഇളകിത്തെറിച്ച് ഫോണും മറ്റു വസ്തുക്കളും പുറത്തേക്ക് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 16,000 അടി മുകളിൽ എത്തിയപ്പോളാണ് ഡോർ തകർന്നത്. ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്ന് കാലിഫോർണിയയിലെ ഒന്റാറിയോയിലേക്ക് 171 യാത്രക്കാരുമായി പോവുകയായിരുന്നു വിമാനം.

അപകടത്തെത്തുടർന്ന്, അമേരിക്കയിലെ വിമാനങ്ങൾ നിയന്ത്രിക്കുന്ന റെഗുലേറ്ററി ബോഡി എല്ലാ ബോയിംഗ് 737 മാക്സ് 9 ക്ലാസ് വിമാനങ്ങളും സർവീസ് നടത്തുന്നത് നിരോധിച്ചിരുന്നു. സാങ്കേതിക അന്വേഷണം പൂർത്തിയാകുന്നതുവരെ ഈ മോഡലിന്റെ 171 വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Keywords:  Malayalam-News, World, World-News, Alaska Airlines, Accident, Friday, Airlines Plane, Flight, Door plug that blew off Alaska Airlines plane in-flight found in backyard.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia