Warship Sunk | തായ്‌ലന്‍ഡ് യുദ്ധക്കപ്പല്‍ ഉള്‍കടലില്‍ മുങ്ങി; 73 പേരെ രക്ഷിച്ചു; കുടുങ്ങി കിടക്കുന്ന 33 നാവികരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

 



ബാങ്കോക്: (www.kvartha.com) തായ്‌ലന്‍ഡ് യുദ്ധക്കപ്പല്‍ ഉള്‍കടലില്‍ മുങ്ങി. നാവികസേനയുടെ സുഖോ തായി എന്ന യുദ്ധക്കപ്പലാണ് ഉള്‍കടലില്‍ മുങ്ങിയത്. 106 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 73 പേരെ രക്ഷിച്ചു. ഇപ്പോഴും കപ്പലില്‍ കുടുങ്ങി കിടക്കുന്ന 33 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് റിപോര്‍ട്. 

Warship Sunk | തായ്‌ലന്‍ഡ് യുദ്ധക്കപ്പല്‍ ഉള്‍കടലില്‍ മുങ്ങി; 73 പേരെ രക്ഷിച്ചു; കുടുങ്ങി കിടക്കുന്ന 33 നാവികരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു


മൂന്നു യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതായി തായ്‌ലന്‍ഡ് നാവികസേനാ വക്താവ് പറഞ്ഞു. പ്രക്ഷുബ്ധമായ കടലില്‍ കപ്പലിന്റെ ഇലക്ട്രിക് സംവിധാനം തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 

1987 മുതല്‍ തായി നാവികസേന ഉപയോഗിക്കുന്ന അമേരികന്‍ നിര്‍മിത യുദ്ധക്കപ്പലാണ് അപകടത്തില്‍പെട്ടത്. 

Keywords:  News,World,international,Ship,Ship Accident,Sea,Thailand,Bangkok,Navy, Dozens of sailors missing after Thai navy ship sinks

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia