മോഷണത്തിനിടെ ഉറക്കം ചതിച്ചു; കള്ളനെ പിടികൂടി ജയിലിലടച്ചു

 


ലണ്ടന്‍: മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പടിഞ്ഞാറന്‍ യോക്ക്ഷയറിലാണ് സംഭവം. ഇരുപത്തിരണ്ടുകാരനായ ഫ്രാന്‍കി ഫ്‌ളാനിംഗാണ് മോഷണത്തിനിടയില്‍ ഉറങ്ങിപ്പോയത്. പതിനെട്ടുമാസത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചത്.

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജനാലവഴി അകത്തുകടന്ന കള്ളന്‍ ടെലിവിഷന്‍, ലാപ്‌ടോപ്പ് എന്നിവങ്ങനെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച് വീടിന് പുറത്തെത്തിച്ചു. പിന്നീട് അകത്തുകയറി  ഫ്രാന്‍കി കിടക്കയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കിടക്ക കിട്ടിയ കള്ളന്‍ മോഷ്ടിക്കാന്‍ വന്നതാണെന്നോര്‍ക്കാതെ കൂര്‍ക്കം വലിച്ചുറങ്ങി.

മോഷണത്തിനിടെ ഉറക്കം ചതിച്ചു; കള്ളനെ പിടികൂടി ജയിലിലടച്ചുപിറ്റേന്ന് വീട്ടുടമസ്ഥ തിരിച്ചെത്തിയപ്പോള്‍ ജനാല തകര്‍ന്നത് ശ്രദ്ധയിപ്പെട്ടതിനെ  തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മോഷണം നടന്നകാര്യം മനസിലായത്.  യുവതി കിടപ്പുമുറിയില്‍ കടന്നപ്പോള്‍  സുഖമായി കൂര്‍ക്കംവലിച്ചുറങ്ങുന്ന കള്ളനെയാണ്  കണ്ടത്.

ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി
കള്ളനെ തട്ടിവിളിച്ചപ്പോഴാണ് ഫ്രാന്‍കി ഉണര്‍ന്നത്. മോഷണം നടത്തിയതായി കള്ളന്‍ പോലീസിനോട് സമ്മതിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഇലക്ട്രോണിക്‌സ് സാധനങ്ങളിലും സ്വര്‍ണക്കടത്ത്: കാസര്‍കോട് സ്വദേശി മംഗലാപുരത്ത് അറസ്റ്റില്‍

Keywords:  England, Police, Jail, Theft, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia