'ദുബൈ പോ­ലീ­സി­ന്റെ' കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് മാ­ധ്യ­മ­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍ത്ത

 


'ദുബൈ പോ­ലീ­സി­ന്റെ' കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് മാ­ധ്യ­മ­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍ത്ത
'ദുബൈ പോ­ലീ­സി­ന്റെ' കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് മാ­ധ്യ­മ­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍ത്ത  ദുബൈ: കാസര്‍­കോ­ട്ട്  'ദുബൈ പോ­ലീ­സി­ന്റെ' ലേ­ബ­ലൊ­ട്ടി­ച്ച് സ­ഞ്ച­രി­ച്ച കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് പ­ത്ര­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍­ത്ത. കെവാര്‍­ത്ത റി­പോര്‍­ട്ട് ചെ­യ്­ത ഈ സംഭ­വം നാട്ടിലെ പത്രങ്ങള്‍ക്കു പുറമെ ഗള്‍­ഫി­ലെ ഒട്ടുമി­ക്ക പ­ത്ര­ങ്ങ­ളും  വാര്‍­ത്ത­യാക്കി. പ്രമു­ഖ പ­ത്ര­ങ്ങളാ­യ ഗ­ള്‍­ഫ് ന്യൂ­സ്, ദി നാ­ഷ­ണല്‍, ഖ­ലീ­ജ് ടൈം­സ്, അല്‍ ആ­ല­മി­യ, മ­ജ്‌­ലി­സ് ദു­ബൈ, സി­ന്‍യാര്‍ തുടങ്ങി­യ ഇം­ഗ്ലീ­ഷ്-അ­റ­ബി പ­ത്ര­ങ്ങ­ളാണ്‌ ഓണ്‍­ലൈന്‍-പ്രിന്റ് എ­ഡി­ഷ­നു­ക­ളില്‍ വാര്‍­ത്ത പ്ര­സി­ദ്ധീ­ക­രി­ച്ച­ത്.

'ദുബൈ പോ­ലീ­സി­ന്റെ' കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് മാ­ധ്യ­മ­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍ത്ത  'ദുബൈ പോ­ലീ­സി­ന്റെ' കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് മാ­ധ്യ­മ­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍ത്ത  കാസര്‍­കോ­ട് വാര്‍ത്ത­യെയും കെ­വാര്‍­ത്ത­യെയും ഉ­ദ്ധരി­ച്ചാ­ണ് ഗള്‍ഫ് പ­ത്ര­ങ്ങ­ളെല്ലാം റി­പോര്‍­ട്ട് ചെ­യ്തത്‌. ഗള്‍­ഫി­ലെ പ്രധാ­ന എ­ഫ്.എം. റേഡി­യോ­ക­ളിലും ഈ വാര്‍­ത്ത ചര്‍­ച ചെ­യ്യ­പ്പെട്ടു. ദുബൈ പോ­ലീ­സി­ന്റെ കാര്‍ കേ­രള റോ­ഡില്‍ എ­ന്നാ­യി­രു­ന്നു ഒ­രു പ­ത്ര­ത്തി­ന്റെ ത­ല­ക്കെ­ട്ട്. വള­രെ പ്രാ­ധാ­ന്യ­ത്തോ­ടെ­യാ­യി­രു­ന്നു മു­ഴു­വന്‍ പ­ത്ര­ങ്ങളും വാര്‍­ത്ത നല്‍­കി­യി­രു­ന്ന­ത്. നി­യ­മ ലം­ഘ­ന­ത്തി­ന് കാസര്‍­കോ­ട് പോ­ലീ­സ് കാ­റോ­ടി­ച്ച­ ഗള്‍­ഫു­കാ­രനും സു­ഹൃ­ത്തു­ക്കള്‍­ക്കു­മെ­തി­രെ കേ­സെ­ടു­ത്ത കാ­ര്യവും വാര്‍­ത്ത­ക­ളില്‍ അ­ടി­വ­ര­യി­ടു­ന്നു.

'ദുബൈ പോ­ലീ­സി­ന്റെ' കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് മാ­ധ്യ­മ­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍ത്ത  'ദുബൈ പോ­ലീ­സി­ന്റെ' കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് മാ­ധ്യ­മ­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍ത്ത  എ­ന്നാല്‍ പെ­രു­ന്നാള്‍ ആ­ഘോ­ഷ­ത്തി­ല്‍ ശ്രദ്ധയാ­കര്‍ഷി­ക്കാനും ഹ­രം­പ­ക­രാ­നും മാ­ത്ര­മാ­ണ് കാ­റി­ന് സ്റ്റി­ക്കര്‍ പ­തി­ച്ച­തെ­ന്ന് പ്ര­തി­ക­ളില്‍ ഒ­രാ­ളുടെ സു­ഹൃത്താ­യ ഷു­ക്കൂര്‍ യു.എ.ഇ­യിലെ ദി നാ­ഷ­ണല്‍ പ­ത്ര­ത്തോ­ട് പ്ര­തി­ക­രി­ച്ചി­ട്ടുണ്ട്. കാ­റില്‍ സ­യ­റന്‍ ഘ­ടി­പ്പി­ക്കു­കയോ മ­റ്റോ­ ചെ­യ്­തി­ട്ടില്ല. സംഭ­വം വി­വാ­ദ­മാ­കു­മെന്നോ ഇവര്‍ ചെയ്­ത പ്ര­വൃത്തി കു­റ്റ­ക­ര­മാ­ണെന്നോ അ­റി­യില്ലാ­യി­രുന്നു. പോ­ലീ­സ് പി­ടി­കൂടിയ ഉ­ടന്‍ത­ന്നെ ഇവരെ വി­ട്ട­യ­ക്കു­കയും ചെ­യ്­തി­രു­ന്നു-ഷു­ക്കൂര്‍ പ­റഞ്ഞു.

'ദുബൈ പോ­ലീ­സി­ന്റെ' കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് മാ­ധ്യ­മ­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍ത്ത  'ദുബൈ പോ­ലീ­സി­ന്റെ' കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് മാ­ധ്യ­മ­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍ത്ത  അ­തേ­സമ­യം സംഭ­വം പ്ര­വാ­സി­ക­ളു­ടെ ­ഇ­ട­യിലും ചര്‍­ച­യാ­യി. മോ­ട്ടോര്‍ വാ­ഹ­ന വ­കു­പ്പി­ന്റെ നി­യ­മം ലം­ഘി­ച്ച­തി­ന്റെ പേ­രില്‍ അ­റ­സ്റ്റു­ചെ­യ്യു­കയും പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ നിന്നും ജാ­മ്യ­ത്തില്‍ വി­ടു­കയും ചെയ്­ത കേ­സി­നുപുറ­ത്ത് സം­ഭ­വ­ത്തിന്റെ പി­റ്റേ­ന്ന് ക­ലാ­പ­മു­ണ്ടാ­ക്കാന്‍ ശ്ര­മി­ച്ച­തുള്‍­പ്പെ­ടെ­യു­ള്ള കേ­സ് ചു­മ­ത്തി സം­ഭ­വ­ത്തിന് ­മ­റ്റൊ­രു നി­റംനല്‍കിയ അ­ധി­കൃ­ത­രു­ടെ ന­ടപ­ടി ഇ­തിന­കം ചോ­ദ്യം­ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ട്.

'ദുബൈ പോ­ലീ­സി­ന്റെ' കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് മാ­ധ്യ­മ­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍ത്ത  'ദുബൈ പോ­ലീ­സി­ന്റെ' കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് മാ­ധ്യ­മ­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍ത്ത   ഇത്ത­രം സം­ഭ­വ­ങ്ങള്‍ ആ­വര്‍­ത്തി­ക്കാ­തി­രി­ക്കാന്‍ പ്ര­തി­കള്‍­ക്കെ­തി­രെ ശ­ക്തമാ­യ ന­ടപ­ടി സ്വീക­രി­ക്കു­ന്ന­തി­ന് നിയമവി­ദ­ഗ്­ദ്ധ­രു­ടെ ഉ­പ­ദേ­ശം­തേ­ടി കു­റ്റം­ചെ­യ്­തവരെ ജ­യി­ലി­ല­ട­ക്കാ­നു­ള്ള വ­കു­പ്പ് ക­ണ്ടെ­ത്തു­ന്ന­തിന് പക­രം സംഭ­വം വ­ഴി­തി­രി­ച്ചു­വി­ടു­ന്ന ത­ര­ത്തില്‍ അ­ധി­കൃ­തര്‍ ന­ടത്തി­യ നീ­ക്ക­ങ്ങ­ളാ­ണ് പ്ര­തി­ഷേ­ധ­ത്തി­ന് കാ­ര­ണ­മായത്‌. കാസര്‍­കോ­ട് പോ­ലു­ള്ള സംഘര്‍­ഷ സാ­ധ്യ­ത­യു­ള്ള സ്ഥല­ത്ത് ക­ല­പ­വു­മാ­യി ബ­ന്ധ­പ്പെട്ട കു­റ്റ­ങ്ങള്‍ ചു­മ­ത്തിയ­ത് ചി­ല­രു­ടെ ബോ­ധ­പൂര്‍­വമാ­യ ശ്ര­മ­ത്തി­ന്റെ ഭാ­ഗ­മാ­ണെന്ന വാ­ദവും ശ­ക്ത­മാണ്. ഏ­താ­യാലും വാ­ഹ­ന­ങ്ങള്‍ മോ­ടി­പി­ടി­പ്പി­ക്കു­ന്ന­തി­ന് മു­മ്പ് ര­ണ്ട് വ­ട്ടം ആ­ലോ­ചി­ക്ക­ണ­മെ­ന്ന സ­ന്ദേ­ശ­മാ­ണ് സം­ഭ­വ­ത്തില്‍ നി­ന്ന് വ്യ­ക്ത­മാ­കു­ന്നത്.
'ദുബൈ പോ­ലീ­സി­ന്റെ' കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് മാ­ധ്യ­മ­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍ത്ത

Keywords:  Dubai police car: hot news in Gulf media, Dubai, Police, Kerala, Car, Kasaragod, News, World, Dubai Police Car on Kerala roads,Five charged in Kerala for driving mock Dubai Police car, Sticker, Expat jailed in India after driving 'Dubai Police' car, Car painted with Dubai Police logo on Kerala street, Car, Arrest, Eriyapady, Kasaragod, Case, Malayalam News, Kerala News, Gulf News, Khaleej Times, The National Daily, Al Alamiya

Related News:
ദുബൈ പോലീസിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് കാറില്‍ കറങ്ങിയ ഗള്‍ഫുകാരന്‍ കുടുങ്ങി

emirates247.com:  Dubai Police car stopped on Kerala road


thenational.ae: Five charged in Kerala for driving mock Dubai Police car

alamiya.org: اتهام خمسة اشخاص في الهند لقيادة سيارة شبيهة لشرطة دبي

snyar.net: صور| حجز سيارة شرطة دبي مقلدة في كيرلا


eremnews.net:  اعتقال 5 في كيرالا لقيادة سيارة معدلة تشابه سيارات شرطة دبي
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia