ജസീന്തയുടെ ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തി

 


ജസീന്തയുടെ ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തി
ലണ്ടന്‍: ബ്രിട്ടനില്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ നഴ്‌സ് ജസീന്ത സല്‍ദാനയുടെ ആത്മഹത്യക്കുറിപ്പുകള്‍ കണ്ടെത്തി. മൂന്ന് ആത്മഹത്യാം കുറിപ്പുകളാണ് കണ്ടെടുത്തത്. ഇതിലൊന്നില്‍ മേലുദ്യോഗസ്ഥരെയും ജസീന്ത കുറ്റപ്പെടുത്തുന്നു. ആത്മഹത്യാ കുറിപ്പുകള്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് കണ്ടെടുത്തുവെന്ന് ബ്രിട്ടീഷ് പത്രങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടണിന്റെ ഗര്‍ഭ ചികിത്സയെപ്പറ്റിയുള്ള വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ജസീന്ത സല്‍ദാന ആത്മഹത്യ ചെയ്തത്.
ആത്മഹത്യയ്ക്ക് കാരണക്കാരായ ഓസ്‌ട്രേലിയന്‍ റേഡിയോ ജോക്കികളെ കുറിച്ചാണ് ആദ്യ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. കബളിക്കപ്പെട്ടതിലൂടെ തനിക്കുണ്ടായ മനോവേദന ജസീന്ത ഇതില്‍ പറയുന്നു.സംഭവം വിവാദമായതിനു ശേഷം ആസ്പത്രിയിലെ ചില മേലുദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചാണ് രണ്ടാമത്തെ കത്തിലുളളത്. മേലുദ്യോഗസ്ഥരുടെ പെരുമാറ്റം മോശമായിരുന്നുവെന്നും ഇതില്‍ പരാമര്‍ശിക്കുന്നു.

ജസീന്ത തന്റെ ശവസംസ്‌ക്കാരം എങ്ങനെ നടത്തണമെന്നാണ് മൂന്നാമത്തെ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഇതേസമയം ജസീന്തയുടെ മൃതദേഹവുമായി ഭര്‍ത്താവ് ശനിയാഴ്ച ഇന്ത്യയിലെത്തും. മംഗലാപുരത്താണ് ശവസംസ്‌കാരം നടത്തുക.ഓസ്‌ട്രേലിയന്‍ റേഡിയോ 2 ഡേ എഫ് എമ്മിലെ ജോക്കികളുടെ കബളിപ്പിക്കലിനാണ് ജസീന്ത ഇരയായത്. റേഡിയോയിലെ രണ്ട് ജോക്കികള്‍ ജസീന്തയില്‍ നിന്ന് എലിസബത്ത് രാജ്ഞിയും ചാള്‍സ് രാജകുമാരനുമെന്ന് ശബ്ദം മാറ്റി സംസാരിച്ച് തെറ്റിദ്ധരിപ്പിച്ചാണ് വിവരം ചോര്‍ത്തിയത്.

Key Words: Jacintha Saldanha, King Edward VII Hospital , London, Saldanha, Bristol, Suicide notes , Guardian reported , Australian radio presenters.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia