സിഡ്‌നി: പസഫിക് സമുദ്രത്തിലെ സോളമന്‍ ദ്വീപ് സമൂഹത്തില്‍ ഭൂചലനവും ചെറുസുനാമിയും. റിക്ടര്‍ സ്‌കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ മൂന്ന് അടിയോളം ഉയരമുള്ള ചെറുസുനാമിയും ഉണ്ടായി.
ദ്വീപ് സമൂഹത്തിലെ സാന്താക്രൂസിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കിരാകിരാ ദ്വീപിന് തെക്ക് 340 കിലോമീറ്റര്‍ കിഴക്ക് 28.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
സുനാമിയില്‍ നിരവധി ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി പ്രാദേശിക പോലിസിനെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ ആളപായമോ നാശനഷ്ടമോ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഭൂചലനത്തെ തുടര്‍ന്ന് ഹവായിയിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സോളമന്‍ ദ്വീപ് സമൂഹത്തിന് പുറമെ ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഇന്തോനേഷ്യ തുടങ്ങിയ തെക്കന്‍ പസഫിക് രാജ്യങ്ങള്‍ക്കായാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഇതോടെ ഈ രാജ്യങ്ങളിലെ തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
SUMMERY: An earth quake having magnitude 8.0 hit Solomon islands. As a result of this small tsunami also hit coastal areas
Keywords: Earthquake, Sidney, World, Solaman Island, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.