ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂകമ്പം

 


ടോക്കിയോ: ജപ്പാനിലെ ഫുകുഷിമ ദുരന്തഭൂമിക്കു സമീപത്തായി  വീണ്ടും ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2..25 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഫുകുഷിമയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ടോക്കിയോ നഗരത്തിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ പറഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്  അധികൃതര്‍ നല്‍കിയിട്ടില്ല.

ജപ്പാനിലെ  ഫുകുഷിമയില്‍ വീണ്ടും ഭൂകമ്പം2011 മാര്‍ച്ചില്‍ ഫുക്കുഷിമയിലുണ്ടായ ഭൂചലനത്തിലും സൂനാമിയിലും പെട്ട് 20,000 പേര്‍മരിച്ചിരുന്നു. ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആണവ അപകടത്തിനും ഭൂകമ്പം വഴിവെച്ചു.

ഭൂകമ്പത്തെ തുടര്‍ന്ന് ഫുകുഷിമയിലെ നാല്‍പതു വര്‍ഷം പഴക്കമുള്ള ആണവനിലയമാണ്  തകര്‍ന്നത്. ഇതു മൂലമുണ്ടായ  ആണവ ചോര്‍ച്ചയെ തുടര്‍ന്ന് ആണവ നിലയത്തിന്റെ ഇരുപതു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ജനങ്ങളെ  ഒഴിപ്പിക്കുകയായിരുന്നു.

ഫുകുഷിമ ഡെയ്ച്ചി, ഡെയ്‌നി എന്നീ പേരുകളിലറിയപ്പെടുന്ന റിയാക്ടറുകളില്‍ ഡെയ്ച്ചിയാണ് ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്നത്. ടോക്കിയോയില്‍ നിന്ന് 250 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഡെയ്ച്ചി ആണവനിലയം സ്ഥിതി ചെയ്യുന്നത്.

Also Read:
ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; 2 പേര്‍ക്കെതിരെ കേസ്

SUMMARY: A 5.3 magnitude earthquake has hit the Japanese prefecture that is home to the nuclear power plant crippled in the March 2011 quake and tsunami.
The US Geological Survey said the earthquake struck at 2.25am (17.25 GMT) on Friday at a depth of about 22km under the Fukushima prefecture, about 177km northeast of Tokyo.

Keywords:  Fukushima Daiichi plant, Japan, Earthquake, Report, Tsunami, World, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia