Microplastics everywhere | 'വര്‍ഷങ്ങളോളമായി മനുഷ്യര്‍ പ്ലാസ്റ്റിക് തിന്നുകയും കുടിക്കുകയും ശ്വസിക്കുകയും ചെയ്യുന്നു'! മൈക്രോപ്ലാസ്റ്റികുകള്‍ എല്ലായിടത്തുമുണ്ടെന്ന് ശാസ്ത്രജ്ഞര്‍; പ്രത്യഘാതങ്ങള്‍ ഏറെ വലുത്; ഇനിയെങ്കിലും 'നോ' പറയാന്‍ മടിവേണ്ട
Jul 3, 2022, 13:54 IST
ന്യൂഡെല്‍ഹി: (www.kvartha.com) സമുദ്രങ്ങള്‍ മുതല്‍ പര്‍വതങ്ങള്‍ വരെ ഭൂമിയിലുടനീളം മനുഷ്യര്‍ പ്ലാസ്റ്റികിന്റെ ചെറിയ ശകലങ്ങളെങ്കിലും വലിച്ചെറിയുന്നുണ്ട്. ഓരോ വര്‍ഷവും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് സൃഷ്ടിക്കപ്പെടുന്നു. തുടര്‍ന്ന് പ്ലാസ്റ്റിക് പരിസ്ഥിതിയിലേക്ക് കടന്ന് സമുദ്രജീവികളെയും ഭക്ഷ്യ ശൃംഖലയെയും താറുമാറാക്കുന്ന ചെറിയ കണങ്ങളായി വിഘടിക്കുകയും ചെയ്യുന്നു.
അനന്തരഫലങ്ങള്‍ പോലും അറിയാതെ ഈ മൈക്രോപ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലുമെത്തുന്നു. ഇന്നത്തെ കാലത്ത് പ്ലാസ്റ്റിക് മലിനീകരണ സ്ഥലങ്ങള്‍ വളരെ സാധാരണമായിരിക്കുന്നു. മനുഷ്യര്‍ ആഴ്ചയില്‍ ശരാശരി അഞ്ച് ഗ്രാം വരെ പ്ലാസ്റ്റിക് കഴിക്കുകയും ശ്വസിക്കുകയും ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ഡബ്ല്യുഡബ്ല്യുഎഫ് (World Wide Fund for Nature) പുറത്തിറക്കിയ റിപോര്‍ടില്‍ പറയുന്നു.
പ്ലാസ്റ്റികുകള്‍ ശരീരത്തില്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ അടുത്തിടെ കണ്ടെത്തിയിട്ടുമുണ്ട്. വര്‍ഷങ്ങളായി തിന്നുകയും കുടിക്കുകയും ശ്വസിക്കുകയും വഴി മനുഷ്യ ശരീരത്തില്‍ പ്ലാസ്റ്റിക് കടക്കാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. 2019ലെ കണക്ക് പ്രകാരം 460 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ആണ് ലോകത്ത് ഉപയോഗിച്ചത്, ഇത് 20 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയാണ്. മാത്രവുമല്ല അതിന്റെ 10 ശതമാനം മാത്രമാണ് റീസൈകിള്‍ ചെയ്തത്.
'നഗ്‌നനേത്രങ്ങള്‍ക്ക് അദൃശ്യമായ നിരവധി ചെറിയ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്നും അവ എല്ലായിടത്തും ഉണ്ടായിരിക്കുമെന്നും ഞങ്ങള്‍ 10 വര്‍ഷം മുമ്പ് ചിന്തിച്ചിരുന്നില്ല. ശ്വാസകോശം, വൃക്കകള്‍ തുടങ്ങി നിരവധി മനുഷ്യാവയവങ്ങളില്‍ ശാസ്ത്രജ്ഞര്‍ നിലവില്‍ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തുന്നുണ്ട്', ഫ്രാന്‍സിലെ ലബോറടറി ഓഫ് മൈക്രോബയല്‍ ഓഷ്യാനോഗ്രഫിയിലെ ഗവേഷകനായ ജീന്‍-ഫ്രാങ്കോയിസ് ഗിഗ്ലിയോണിനെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട് ചെയ്തു. നഗ്‌നനേത്രങ്ങള്‍ കൊണ്ട് അദൃശ്യമായ ചെറിയ മൈക്രോപ്ലാസ്റ്റിക്‌സ് സമുദ്ര പരിസ്ഥിതിയിലോ കരയിലോ തങ്ങള്‍ പഠിച്ച എല്ലാ മൃഗങ്ങളിലും ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ സംഘം ശ്വാസകോശ കോശങ്ങളില്‍ പ്ലാസ്റ്റിക് ഘടകങ്ങളായ പോളിപ്രൊഫൈലിനും പിഇടിയും (പോളിതീന്‍ ടെറഫ്താലേറ്റ്) കണ്ടെത്തിയെന്നും അത് ശ്വാസകോശത്തിലും കണികകളുടെ വലുപ്പത്തിലും എത്രമാത്രം ആഴത്തിലായിരുന്നുവെന്ന് ഞെട്ടിക്കുന്നതാണെന്നും യുകെയിലെ ഹള്‍ യോര്‍ക് മെഡികല്‍ സ്‌കൂളിലെ ലോറ സഡോഫ്സ്‌കി പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തിയാലും നിങ്ങള്‍ അവയെ ശ്വസിക്കുമെന്നും അവ എല്ലായിടത്തും ഉണ്ടെന്നും വാഗനിംഗന്‍ സര്‍വകലാശാലയിലെ അക്വാടിക് ഇകോളജി ആന്‍ഡ് വാടര്‍ ക്വാളിറ്റി പ്രൊഫസര്‍ ബാര്‍ട് കോല്‍മാന്‍സ് വ്യക്തമാക്കി.
2019 ന്റെ തുടക്കത്തില്‍ ഏകദേശം 6.7 ദശലക്ഷം ആളുകളുടെ മരണത്തിന് കാരണമായ വീട്ടിനകത്തെയും പുറത്തെയും വായു മലിനീകരണത്തിന്റെ കാരണങ്ങളില്‍ പ്ലാസ്റ്റികിനും വലിയ പങ്കുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. അതേസമയം തന്നെ ആഗോള പ്ലാസ്റ്റിക് പ്രതിസന്ധിയെ നേരിടാന്‍ നിയമപരമായ കരാര്‍ ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ യുഎന്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് മൂലം ലോകം മലിനീകരണ, ജൈവവൈവിധ്യ, കാലാവസ്ഥാ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്ന് മുന്നറിയിപ്പും യുഎന്‍ നല്‍കുന്നു. ജൂലൈ ഒന്ന് മുതല്‍ ഇന്‍ഡ്യയില്‍ നടപ്പിലാക്കിയ ഏകോപയോഗ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഈ രംഗത്തെ പ്രധാന ചുവടുവയ്പാണ്. ജനങ്ങളും ഇതിനോട് സഹകരിക്കേണ്ടതുണ്ട് എന്നതാണ് പ്രധാനം.

Keywords: Latest-News, World, Top-Headlines, Drinking Water, Plastic, Environment, Environmental problems, Sea, Issue, Food, Microplastics, Eating, drinking and breathing for years: Scientists find microplastics everywhere.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.