എബോളയെ ചെറുക്കാനുള്ള മരുന്ന് പരീക്ഷണം വിജയത്തിലെക്കെന്ന് ഗവേഷകര്‍

 


വാഷിങ്ടണ്‍: (www.kvartha.com 28.11.2014) ലോകമന:സാക്ഷിയെ മരണഭീതിയിലെത്തിച്ചതും പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരണം വിതച്ചതുമായ എബോള വൈറസിനെ നിയന്ത്രിക്കാനുള്ള പ്രതിരോധമരുന്ന് നിര്‍മാണം വിജയത്തിലേക്കെന്ന് ഗവേഷകര്‍. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം മരുന്നുകമ്പനികളും ഈ മേഖലയിലെ വിദഗ്ധരും പ്രതിരോധമരുന്ന് നിര്‍മ്മാണത്തിനുള്ള തീവ്രശ്രമങ്ങളിലായിരുന്നു. മരുന്ന് നിര്‍മാണത്തിന്റെ ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ ഏറെ പ്രതീക്ഷയേകുന്നതാണെന്ന് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, മരുന്ന് വിപണിയിലെത്താന്‍ ഇനിയും മാസങ്ങളെടുക്കും.

ഇംഗ്ലൂണ്ടിലെ ജേണല്‍ ഓഫ് മെഡിസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ മരുന്ന് കുത്തിവെച്ച 20 മുതിര്‍ന്നവരില്‍ എബോളയ്‌ക്കെതിരായ ആന്റിബോഡികള്‍ പ്രത്യക്ഷപ്പെട്ടതായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി പറയപ്പെടുന്നു.
ഈ വാക്‌സിന്‍ എബോള നിയന്ത്രണത്തില്‍  ഫലപ്രദമായ പങ്കുവഹിക്കുമെന്ന് ഗവേഷണം നടത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് തലവന്‍ ആന്റണി ഫ്യുസ് പറഞ്ഞു.

എബോളയെ ചെറുക്കാനുള്ള മരുന്ന് പരീക്ഷണം വിജയത്തിലെക്കെന്ന് ഗവേഷകര്‍
Also Read:
പ്രാര്‍ത്ഥനകള്‍ക്കിടെ അസീസിന്റെ മൃതദേഹം കണ്ടെത്തി

Keywords:  Washington, Africa, Dead, Report, Study, World, Ebola, Vaccine, Positive, Result, Human, Trial
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia