അസാന്‍ജെയ്‌ക്ക് ഇക്വഡോര്‍ രാഷ്ട്രീയാഭയം നല്‍കി

 


  അസാന്‍ജെയ്‌ക്ക് ഇക്വഡോര്‍ രാഷ്ട്രീയാഭയം നല്‍കി
ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയ്‌ക്ക് ഇക്വഡോര്‍ രാഷ്ട്രീയാഭയം നല്‍കി. മാനഭംഗക്കേസുമായി ബന്ധപ്പെട്ടു വിചാരണകള്‍ക്ക് വിധേയനാകാന്‍ സ്വീഡന് വിട്ടു കൊടുക്കാതിരിക്കാന്‍ വേണ്ടിയാണ്  അസാന്‍ജെയ്‌ക്ക് ഇക്വഡോര്‍ രാഷ്ട്രീയാഭയം നല്‍കിയത്.

ബ്രിട്ടീഷ് സുപ്രീംകോടതി അസാന്‍ജെയെ സ്വീഡനിലേക്ക് അയയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു അസാന്‍ജെ.

അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളുടെയും നേതാക്കളുടെയും നയതന്ത്ര വൃത്തങ്ങളുടെയും രഹസ്യങ്ങളും നയതന്ത്ര രേഖകളും പ്രസിദ്ധീകരിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ് വികിലീക്‌സ് വെബ്‌സൈറ്റ്. ഇതോടെ  സ്ഥാപകന്‍ ജൂലിയസ് അസാന്‍ജെ പല പ്രബല രാജ്യങ്ങള്‍ക്കും അനഭിമതനുമായി.

സ്വീഡനിലേക്ക് കുറ്റ വിചാരണക്കായി തന്നെ വിട്ടുകൊടുക്കുന്നത് അമേരിക്കന്‍ അധികാരികള്‍ക്ക് കൈമാറാനുള്ള ഗൂഢ തന്ത്രത്തിന്രെ ഭാഗമാണെന്നും തനിക്കെതിരെ മാനഭംഗക്കേസ് അതിനായി കെട്ടിച്ചമച്ചതാണെന്നും അസാന്‍ജെ പറയുന്നു.

SUMMARY: Ecuador has granted political asylum to WikiLeaks founder Assange after Britain threatened to storm the Ecuadorean embassy in London to arrest Assange
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia