ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ബാധ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും
Feb 15, 2020, 14:13 IST
കെയ്‌റോ: (www.kvartha.com 15.02.2020) ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ബാധ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും സ്ഥിരീകരിച്ചു. ഈജിപ്തില്‍ നിരീക്ഷണത്തിലുള്ള വിദേശപൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കെയ്‌റോ വിമാനത്താവളം വഴി ഫെബ്രുവരി ആദ്യവാരത്തില്‍ എത്തിയ യാത്രക്കാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എബോള, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ നിര്‍മാര്‍ജനത്തിന് പോരാടുകയാണ് നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍.
കഴിഞ്ഞ 20 വര്‍ഷങ്ങളായി ആഫ്രിക്കന്‍ രാജ്യങ്ങളുമായി രാഷ്ട്രീയ, സാമ്പത്തിക, സൈനിക സഹകരണങ്ങള്‍ ചൈനക്കുണ്ട്. അതിനാല്‍, വളരെയധികം ചൈനീസ് തൊഴിലാളികള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ തൊഴിലില്‍ ഏര്‍പ്പെടുന്നത് വൈറസ് ബാധ പടരുന്നതില്‍ സാധ്യത കൂടുതലാണ്.
യാത്രക്കാരില്‍ വൈറസ് ബാധയുള്ളവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങള്‍ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ വൈറസ് ബാധ വേഗത്തില്‍ പടരാന്‍ സാധ്യത കൂടുതലാണ്.
അതേസമയം, ചൈനയില്‍ മാത്രം വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1630 ആയി ഉയര്‍ന്നു. വാര്‍ഷിക അവധിക്ക് ശേഷം ബെയ്ജിങ്ങില്‍ എത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ചൈനീസ് അധികൃതര്‍ ഉത്തരവിട്ടു. ഉത്തരവ് പാലിക്കാത്തവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Keywords: Egypt confirms corona virus case, the first in Africa, News, Health, Health & Fitness, Passenger, Airport, Cabinet, China, Protection, Beijing, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.