Submarine | ഈജിപ്തില്‍ മുങ്ങിക്കപ്പല്‍ അപകടം നടന്നത് 65 അടി താഴ്ചയില്‍; 2 കുട്ടികളടക്കം 6 റഷ്യന്‍ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം; കാണാതായവരില്ലെന്ന് സര്‍ക്കാര്‍ 

 
Egypt Submarine Sinks: Six Russian Tourists Dead, Investigation Launched
Egypt Submarine Sinks: Six Russian Tourists Dead, Investigation Launched

Photo Credit: X/Lori Influencer Brand Ambassador

● ചെങ്കടലിലെ ഈജിപ്ഷന്‍ തീരത്താണ് സംഭവം നടന്നത്. 
● 'സിന്ദ്ബാദ്' എന്ന മുങ്ങിക്കപ്പല്‍ ആണ് തകര്‍ന്നത്. 
● ഒമ്പത് പേര്‍ക്ക് ഗുരുതരമായ പരുക്ക് പറ്റിയതായി റിപ്പോര്‍ട്ട്.
● അപകടകാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നു. 

കെയ്‌റോ: (KVARTHA) ഈജിപ്തിലെ ചെങ്കടല്‍ തീരത്ത് ഹുര്‍ഗാദയിലുണ്ടായ മുങ്ങിക്കപ്പല്‍ അപകടത്തില്‍ രണ്ട് കുട്ടികളടക്കം ആറ് റഷ്യന്‍ വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ബോട്ടിലുണ്ടായിരുന്ന 39 പേരെ രക്ഷപ്പെടുത്തി. കാണാതായവരില്ലെന്നാണ് സര്‍ക്കാര്‍ പുറത്തുവിടുന്ന വിവരം. 

കടലിനടിയിലൂടെ കുതിച്ച 'സിന്ദ്ബാദ്' എന്ന മുങ്ങിക്കപ്പല്‍ ആണ് തകര്‍ന്നത്. വന്‍ ദുരന്തം നടന്നതിന്റെ ഞെട്ടലിലാണ് സഞ്ചാരികള്‍. അപകടകാരണം എന്താണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ഒമ്പത് പേര്‍ക്ക് ഗുരുതരമായ പരുക്ക് പറ്റിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

ചെങ്കടലിലെ ഈജിപ്ഷന്‍ തീരത്താണ് സംഭവം നടന്നത്. ഹുര്‍ഗാദയിലെ പവിഴപ്പുറ്റുകള്‍ കാണാന്‍ സമുദ്രത്തിനടിയിലൂടെ 65 അടി താഴ്ചയില്‍ മുങ്ങിക്കപ്പലില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. ഹുര്‍ഗാദയിലെ മരീന ഹോട്ടലിന് മുന്‍വശത്താണ് സംഭവം നടന്നത്.

കടലിനടിയിലൂടെ കുതിക്കവേ പാറക്കെട്ടില്‍ ഇടിച്ചാണ് അപകടം നടന്നുവെന്നാണ് കരുതുന്നതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ നിന്ന് ഏകദേശം 460 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അപകടമുണ്ടായ ഹുര്‍ഗാദ. തിരക്കേറിയ വിനോദസഞ്ചാര നഗരമാണിത്. ഈജിപ്തിന്റെ കിഴക്കന്‍ തീരത്തുള്ള ഈ പ്രദേശത്ത് ചെങ്കടല്‍ പവിഴപ്പുറ്റുകളും ദ്വീപുകളുമാണുള്ളത്.

ഈ അപകടത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

Six Russian tourists, including two children, died in a submarine accident off the Red Sea coast in Hurghada, Egypt. 39 people were rescued, and an investigation is underway.

#EgyptAccident, #SubmarineAccident, #RussianTourists, #Hurghada, #RedSea, #TravelDisaster

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia