കെയ്‌റോ: ഈജിപ്തിലെ മുസ്ലീം പള്ളികളിലെ സൈനീക സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കുന്നു. കനത്ത നിയന്ത്രണമാണ് സൈന്യം വിശ്വാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനാണ് നടപടിയെന്നാണ് സൈന്യത്തിന്റെ വിശദീകരണം. അതേസമയം സൈന്യത്തിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്.
കഴിഞ്ഞ ജൂലൈയില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനെതുടര്‍ന്നാണ് ഈജിപ്തില്‍ ഇസ്ലാം അനുകൂല ഭരണമാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ചത്. മുര്‍സിക്ക് പൂര്‍വ്വ പിന്തുണ നല്‍കിയിരുന്ന ഇസ്ലാമിക സംഘടനായ മുസ്ലീം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയാക്കി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സൈന്യം ഇതിന് മറുപടി നല്‍കിയത്. ഇതേതുടര്‍ന്ന് ഇസ്ലാം അനുകൂല വീക്ഷണങ്ങളുള്ള നിരവധി നേതാക്കളെ സൈന്യം ജയിലറകളില്‍ അടച്ചു.
വെള്ളിയാഴ്ചകളില്‍ നടക്കുന്ന ജുമുഅ പ്രാര്‍ത്ഥനയ്ക്ക് ശേഷം മുര്‍സി അനുകൂലികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലികള്‍ നടത്തുക പതിവാണ്. ഇതിന് തടയിടാനാണ് സൈന്യത്തിന്റെ പുതിയ നീക്കം.
SUMMARY: Cairo: Egypt's military-installed authorities are tightening their grip on mosques by laying down the theme for the weekly Friday sermons, in the latest move to curb Islamist dissent.
Keywords: Egypt, Muslim, Mosque, Military,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.