ഇസ്ലാം വിരുദ്ധ ചിത്രം: ഈജിപ്റ്റില്‍ ഏഴ് പേര്‍ക്ക് വധശിക്ഷ

 


ഇസ്ലാം വിരുദ്ധ ചിത്രം: ഈജിപ്റ്റില്‍ ഏഴ് പേര്‍ക്ക് വധശിക്ഷ
കെയ്‌റോ: ലോക മുസ്ലീങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായ ഇസ്ലാം വിരുദ്ധ ചിത്രം നിര്‍മ്മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കാളിയായ ഏഴ് പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്ലാമിനേയും പ്രവാചകനേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ശിക്ഷ വിധിച്ചത്. കെയ്‌റോ ന്യായാധിപന്‍ സെയ്ഫ് അല്‍നസര്‍ സോലിമാന്‍ ആണ് ശിക്ഷ വിധിച്ചത്.

വിവാദ ക്‌ളിപ്പിംഗ് നിര്‍മിച്ചെന്ന് കരുതുന്ന നക്കൌല ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഈജിപ്ഷ്യന്‍ കോടതി ശിക്ഷ വിധിച്ചത്. ഇതേ കുറ്റത്തിന് അമേരിക്കന്‍ കോടതി ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ച നക്കൌല ഇപ്പോള്‍ ലോസ് ആഞ്ചലസില്‍ തടവിലാണ്. കുറഞ്ഞ ചെലവില്‍ കാലിഫോര്‍ണിയയില്‍ നിര്‍മിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഏതാനും നാള്‍ മുന്‍പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
SUMMERY: A Cairo court on Wednesday sentenced to death seven Egyptian Christians tried in absentia for participating in an anti-Islam video that was released on the Internet in September and prompted violent protests in Muslim countries.

Keywords: World, Anti-Islam film, Protest, Egypt, Sentenced to death, Cairo, Court, Internet, September, Judge Saif al-Nasr Soliman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia