മുസ്തഫ അപകടകാരിയെന്ന് മുന്‍ ഭാര്യ

 


നിക്കോസിയ: (www.kvatha.com 01.04.2016) ഈജിപ്ഷ്യന്‍ വിമാനം തട്ടിയെടുത്ത സെയ്ഫ് എല്‍ദിന്‍ മുസ്തഫ അക്രമിയും അപകടകാരിയുമെന്ന് മുസ്തഫയുടെ മുന്‍ ഭാര്യ. മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും കുടുംബത്തെ തീവ്രവാദ വല്‍ക്കരിക്കുകയും തന്നേയും മക്കളേയും ഉപദ്രവിക്കുകയും ചെയ്യുന്നവനാണ് മുസ്തഫയെന്നും മുന്‍ ഭാര്യ മറീന പരസ്ചൗ പറഞ്ഞു.

മുന്‍ ഭാര്യയോടും മക്കളോടുമുള്ള സ്‌നേഹത്തിന്റെ പുറത്താണ് മുസ്തഫ വിമാനം തട്ടിയെടുത്ത് സൈപ്രസിലേയ്ക്ക് കടത്തിയതെന്ന മാധ്യമ റിപോര്‍ട്ടുകളും മറീന തള്ളി.

പ്രമുഖ സൈപ്രസ് പത്രമായ ഫിലെലെഫ്‌തെറോസിന് നല്‍കിയ അഭിമുഖത്തിലാണ് മറീന മുസ്തഫയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

രണ്ട് ദിവസം മുന്‍പാണ് ഈജിപ്തിന്റെ ആഭ്യന്തര യാത്രാവിമാനം മുസ്തഫ സൈപ്രസിലേക്ക് തട്ടിക്കൊണ്ടുപോയത്. ആറ് മണിക്കൂറോളം വിമാനത്തിലെ യാത്രക്കാരേയും ജീവനക്കാരേയും മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു മുസ്തഫ ബന്ദിനാടകം അവസാനിപ്പിച്ചത്.

ഈജിപ്ഷ്യന്‍ എയറിന്റെ എംഎസ് 181 ഫ്‌ളൈറ്റാണ് മുസ്തഫ റാഞ്ചിയത്. ബെല്‍ട്ട് ബോംബ് ധരിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയ മുസ്തഫ വിമാനം സൈപ്രസിലേക്ക് പറത്താന്‍ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. വിമാനം ചൊവ്വാഴ്ച രാവിലെ സൈപ്രസിലെ ലാര്‍നക വിമാനത്താവളത്തില്‍ ഇറക്കി.

വിമാനം നിലത്തിറക്കിയശേഷം യാത്രക്കാരില്‍ പലരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടതോടെയാണ് മുസ്തഫ കീഴടങ്ങിയത്. കോക്പിറ്റിന്റെ ജനാലയിലൂടെയാണ് ചിലര്‍ പുറത്തെത്തിയത്.

SUMMARY: The Cypriot ex-wife of an Egyptian man who authorities say hijacked a domestic Egyptair flight and threatened to blow it up with a fake suicide belt said her former husband is an "extremely dangerous man" who used drugs, terrorized his family and beat her and their children.

മുസ്തഫ അപകടകാരിയെന്ന് മുന്‍ ഭാര്യ

Keywords: Egyptian Hijacker 'Abusive, Dangerous' Says Cypriot Ex-Wife,Egyptian plane, Hijacker, Flight, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia