2015 ചൂടു കൂടിയ വര്‍ഷം; 2016 അതിലും ചൂടേറിയതാകുമെന്ന് വിദഗ്ധര്‍

 


ലണ്ടന്‍:(www.kvartha.com 16.09.2015) ഭൂമി ചൂടന്‍ കാലാവസ്ഥയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥ വിദഗ്ധര്‍. ഭൂമിയില്‍ ചൂട് കൂടിവരുന്നതായും 2015 ഏറ്റവും ചൂടന്‍ വര്‍ഷമാകുമെന്നുമാണ് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ഇതിലും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

2014ലുണ്ടായ ഏറ്റവും ഉയര്‍ന്ന ഊഷ്മാവ് ഇക്കൊല്ലവും ആവര്‍ത്തിക്കാനിടയുണ്ട്‌. 2016ലും ഇത് തുടരാം. പിന്നീടിങ്ങോട്ട് ചൂട് കുറയാനുളള സാധ്യതകളും അവര്‍ കാണുന്നു. 2014, 15, 16വര്‍ഷങ്ങളില്‍ ആഗോള ശരാശരി താപനില റെക്കോര്‍ഡ് രേഖപ്പെടുത്തുന്നു. എല്‍നിനോയാണ് ഈ പ്രതിഭാസത്തിന് പിന്നില്‍ എന്നായിരുന്നു ഇതുവരെയുളള വിശ്വാസം. എന്നാല്‍ എല്‍ നിനോ 1997-98 കാലഘട്ടത്തില്‍ മാത്രം ശക്തമായി നിന്ന ഒരു പ്രതിഭാസമായിരുന്നുവെന്നാണ് പുതിയ നിരീക്ഷണം.

ശാസ്ത്രജ്ഞരുടെ ആശങ്കകള്‍ പെരുപ്പിച്ച് കാട്ടിയതാണെന്നാണ് കഴിഞ്ഞ പതിനേഴ് കൊല്ലമായി ആഗോളതാപനത്തിലുണ്ടാകുന്ന കുറവ് തെളിയിക്കുന്നത്. കാര്‍ബണ്‍ പുറന്തളളല്‍ കുറയ്ക്കാന്‍ ലോക നേതാക്കളോട് ശാസ്ത്രലോകം ആഹ്വാനം ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ പാരീസില്‍ നടന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിലെ സുപ്രധാന നിര്‍ദേശവും കാര്‍ബണ്‍ പുറന്തളളല്‍ കുറയ്ക്കലായിരുന്നു. ആഗോളതാപനത്തിന്റെ അനന്തരഫലം സര്‍വനാശമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കാലാവസ്ഥാ പ്രതിഭാസമായ എല്‍നിനോയിലേക്ക് ലോകത്തെ കൊണ്ടെത്തിച്ചതും കാലാവസ്ഥ വ്യതിയാനമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശാന്തസമുദ്രത്തെപ്പോലും ചൂട് പിടിപ്പിക്കുന്ന തരത്തില്‍ ചൂട് കൂടി. ഇത് മൂലം ലോകമെമ്പാടും വരള്‍ച്ചയടക്കമുളള വന്‍കാലാവസ്ഥാ ദുരന്തങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
 

2015 ചൂടു കൂടിയ വര്‍ഷം; 2016 അതിലും ചൂടേറിയതാകുമെന്ന് വിദഗ്ധര്‍


SUMMARY: The slowdown in global warming is likely to end within two years as the Earth’s climate system undergoes a radical shift that could push temperatures to record highs this year and next, according to the Met Office.

The findings will demolish claims by climate sceptics that the slowdown in the rate of global warming over the past 17 years proves that scientists’ concerns are exaggerated.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia