Fang Mask | 13,000 രൂപയ്ക്ക് വാങ്ങിയിട്ട് 36 കോടി രൂപയ്ക്ക് വിറ്റു; വില്‍പന നടത്തിയ മാസ്‌കിന്റെ പേരില്‍ ആര്‍ട് ഡീലര്‍ക്കെതിരെ കേസ് കൊടുത്ത് വയോധിക ദമ്പതികള്‍

 


പാരീസ്: (KVARTHA) വില്‍പന നടത്തിയ മാസ്‌കിന്റെ പേരില്‍ ആര്‍ട് ഡീലര്‍ക്കെതിരെ കേസ് കൊടുത്ത് വയോധിക ദമ്പതികള്‍. ഫ്രാന്‍സിലെ നിംസില്‍ നിന്നുള്ള 80 വയസുകാരായ ദമ്പതികളാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.

ഇവരുടെ പക്കല്‍നിന്ന് 13,000 രൂപയ്ക്ക് വാങ്ങിയിട്ട് ഇതേ മാസ്‌ക് 36 കോടി രൂപയ്ക്ക് ആര്‍ട് ഡീലര്‍ മറ്റൊരാള്‍ക്ക് വിറ്റതാണ് ദമ്പതികളെ ചൊടിപ്പിച്ചത്. യഥാര്‍ഥ വില മറച്ചുവെച്ച് ഡീലര്‍ തങ്ങളെ കബളിപ്പിച്ചുവെന്നാണ് വൃദ്ധ ദമ്പതികളുടെ ആരോപണം.

ആഫ്രികന്‍ രാജ്യത്തിന് പുറത്ത് അപൂര്‍വമായി കാണുന്ന മാസ്‌ക് 19-ാം നൂറ്റാണ്ടിലേതാണെന്ന് കോടതി രേഖകള്‍ പറയുന്നു. ഭര്‍ത്താവിന്റെ മുത്തച്ഛന്‍ ആഫ്രികയിലെ കൊളോണിയല്‍ ഗവര്‍ണര്‍ ആയതിനാലാണ് ദമ്പതികള്‍ മാസ്‌ക് കൈവശം വെച്ചത്. ഗാബോണിലെ ഫാങ് ജനങ്ങള്‍ വിവാഹത്തിനും ശവസംസ്‌കാരത്തിനുമാണ് ഈ ആഫ്രികന്‍ മാസ്‌ക് ഉപയോഗിച്ചിരുന്നത്.

2021ല്‍ വീട് വൃത്തിയാക്കുന്നതിനിടയില്‍ ലഭിച്ച എന്‍ജില്‍ ആഫ്രികന്‍ മാസ്‌ക് ദമ്പതികള്‍ വില്‍ക്കുകയായിരുന്നു. മിസ്റ്റര്‍ ദ എന്നറിയപ്പെടുന്ന ആര്‍ട് ഡീലര്‍ക്ക് 129 പൗണ്ടിനാണ് (ഏകദേശം 13208 രൂപ) മാസ്‌ക് വിറ്റത്. പക്ഷേ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ആര്‍ട് ഡീലര്‍ മോണ്ട് പെലിയറില്‍ നടന്ന ലേലത്തില്‍ 3.6 മില്യന്‍ പൗണ്ടിന് (ഏകദേശം 36,86,17320 രൂപ) മാസ്‌ക് വിറ്റു.

തുടര്‍ന്ന് പത്രത്തിലൂടെ മാസ്‌ക് വില്‍പനയെക്കുറിച്ച് വായിച്ചറിഞ്ഞ ദമ്പതികള്‍ ആര്‍ട് ഡീലര്‍ക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. മാസ്‌കിന്റെ യഥാര്‍ഥ മൂല്യം മറച്ചുവെച്ചാണ് ഡീലര്‍ മാസ്‌ക് വാങ്ങിയതെന്ന് ദമ്പതികള്‍ ആരോപിച്ചു. കേസ് നിലവില്‍ പുരോഗമിക്കുകയാണ്.

Fang Mask | 13,000 രൂപയ്ക്ക് വാങ്ങിയിട്ട് 36 കോടി രൂപയ്ക്ക് വിറ്റു; വില്‍പന നടത്തിയ മാസ്‌കിന്റെ പേരില്‍ ആര്‍ട് ഡീലര്‍ക്കെതിരെ കേസ് കൊടുത്ത് വയോധിക ദമ്പതികള്‍



Keywords: News, World, World-News, Elderly Couple, Sues, Art Dealer, Mask, Sold, Auction, France News, Paris News, Elderly Couple Sues Art Dealer Over Mask Sold for ₹ 13,000, Which Later Fetches ₹ 36 Crore in Auction.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia