പ്രണയം; അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും ചുടുചുംബനം വൈറലാകുന്നു

 


ലോസ് ആഞ്ചല്‍സ്: (www.kvartha.com 12.09.2015) പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയുന്നത് ശരിയാണ്. ഒരു പ്രായം കഴിഞ്ഞാല്‍ പ്രണയം ഇല്ലാതാകുമെന്ന വാദം ശരിയല്ല. അത് എപ്പോഴും നമ്മെ വിടാതെ പിന്തുടരും. ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവരോട് അത് ഏതു പ്രായത്തിലായാലും പ്രകടിപ്പിച്ചേ മതിയാകൂ. പ്രായമായെന്നു കരുതി പ്രണയം ഉള്ളിലടക്കി കഴിയുന്നത് ശരിയല്ല.

കഴിഞ്ഞദിവസം ലോസ് ആഞ്ചല്‍സിലെ ഒരു എയര്‍പോര്‍ട്ടില്‍ വെച്ചുള്ള വൃദ്ധദമ്പതികളുടെ സ്‌നേഹപ്രകടനം ഇതിനുതെളിവാണ്. വാര്‍ധക്യത്തിലും തങ്ങള്‍ എത്രമാത്രം പരസ്പരം സ്‌നേഹിക്കുന്നുവെന്ന് ഈ വൃദ്ധ ദമ്പതികള്‍ കാണിക്കുന്നു.  എയര്‍പോര്‍ട്ടില്‍ വച്ചു ഏറെക്കാലത്തിനു ശേഷം കണ്ടുമുട്ടുന്ന അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പ്രണയാതുരമായ നിമിഷങ്ങള്‍ ചുറ്റുമുള്ളവരാണ് ക്യാമറയില്‍ പകര്‍ത്തിയത്. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്.

എണ്‍പതുകാരനായ ബെര്‍ണി മില്‍സും എഴുപത്തിയഞ്ചുകാരിയായ കാരോളുമാണ് പ്രായമായാലും തങ്ങളുടെ സ്‌നേഹം നഷ്ടപ്പെടില്ലെന്ന് തെളിയിച്ചത്. ഇരുവരും നേരത്തെ മറ്റൊരു വിവാഹം കഴിച്ചതാണ്.  ഇണകളെ നഷ്ടപ്പെട്ടു കഴിയുന്ന അവസരത്തിലാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്. ഒടുവില്‍ 2010ല്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിനുശേഷം ഇരുവരും ഇതുവരെ മാറിനിന്നിട്ടില്ല.

ഇപ്പോള്‍ ഒരു ബന്ധുവിന്റെ  വിവാഹത്തില്‍ പങ്കെടുക്കാന്‍ ഈസ്റ്റ്‌കോസ്റ്റില്‍ പോയതായിരുന്നു കാരോള്‍. എന്നാല്‍ സര്‍ജറി കഴിഞ്ഞിരിക്കുന്നതിനാല്‍ ബെര്‍ണിയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.  അതുകൊണ്ട് തന്നെ  രണ്ടാഴ്ചയോളം ഇരുവര്‍ക്കും പിരിഞ്ഞിരിക്കേണ്ടി വന്നു. രണ്ടാഴ്ചത്തെ വേര്‍പിരിയലിനുശേഷം ബെര്‍ണി മില്‍സ് തിരിച്ചുവന്നപ്പോഴാണ് എയര്‍പോര്‍ട്ടില്‍ വെച്ചുള്ള ഇരുവരുടേയും സ്‌നേഹപ്രകടനം.

പ്രിയപത്‌നിയെ കണ്ടപ്പോള്‍ തന്നെ സന്തോഷം അടക്കാന്‍ വയ്യാതെ ബെര്‍ണി പുഷ്പങ്ങള്‍ കൈമാറുകയും കെട്ടിപിടിക്കുക്കുകയും ചുംബിക്കുകയും ചെയ്യുന്നു. ശരീരത്തിനു പ്രായം തോന്നിയാലും മനസു ചെറുപ്പമായിരിക്കുന്ന കാലത്തോളം പ്രണയത്തിനും അന്ത്യമില്ലെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ.

പ്രണയം; അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും ചുടുചുംബനം വൈറലാകുന്നു


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള; സമരങ്ങള്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമാകും: അന്വേഷണ ഉദ്യോഗസ്ഥര്‍

Keywords:  Elderly couple's emotional airport reunion video viewed 20 million times is 'cutest thing ever', Marriage, Airport, Social Network, World.



പ്രണയം; അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും ചുടുചുംബനം വൈറലാകുന്നുRead: http://goo.gl/wVZZqE
Posted by Kvartha World News on Saturday, September 12, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia