Twitter | ഈ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക്

 


വാഷിംഗ്ടണ്‍: (www.kvarth.com) കുറച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക് അറിയിച്ചു. 'വര്‍ഷങ്ങളായി ഒരു പ്രവര്‍ത്തനവും ഇല്ലാത്ത അക്കൗണ്ടുകള്‍ ഞങ്ങള്‍ നീക്കുകയാണ്, അതിനാല്‍ ഫോളോവേഴ്സിന്റെ എണ്ണം കുറയുന്നയി കണ്ടേക്കാം', പുതിയ നീക്കത്തെക്കുറിച്ച് മസ്‌ക് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു,
   
Twitter | ഈ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, നിരവധി സെലിബ്രിറ്റികള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ നിന്ന് ബ്ലൂ ടിക്ക് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ട്വിറ്റര്‍ പ്രധാനവാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വ്യാജ അക്കൗണ്ടുകളില്‍ നിന്ന് പ്രമുഖ വ്യക്തികളെ തിരിച്ചറിയാനുള്ള മാര്‍ഗമായിരുന്നു ബ്ലൂ ടിക്ക്. സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, കമ്പനികള്‍, ബ്രാന്‍ഡുകള്‍, വാര്‍ത്താ സംഘടനകള്‍ തുടങ്ങിയ അക്കൗണ്ടുകള്‍ യഥാര്‍ത്ഥമാണെന്നും വഞ്ചകരോ വ്യാജ അക്കൗണ്ടുകളോ അല്ലെന്നും തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് 2009-ലാണ് ട്വിറ്റര്‍ ആദ്യമായി ബ്ലൂ ടിക്ക് സംവിധാനം അവതരിപ്പിച്ചത്. ഇതിനായി കമ്പനി മുമ്പ് നിരക്ക് ഈടാക്കിയിരുന്നില്ല. എന്നാലിപ്പോള്‍ പണം അടയ്ക്കേണ്ടതുണ്ട്.

അതേസമയം, തങ്ങളുടെ ലേഖനങ്ങള്‍ വായിക്കാന്‍ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ മാധ്യമ പ്രസാധകരെ അനുവദിക്കുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. അടുത്ത മാസം മുതലാണ് നിലവില്‍ വരിക.
ഓരോ ലേഖനത്തിന്റെയും അടിസ്ഥാനത്തിലാകും ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുക.

Keywords: Elon Musk, Twitter, Social Media, World News, Elon Musk announces Twitter to remove accounts with 'no activity for several years'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia