Father of Twins | എലോന്‍ മസ്കിനും അദ്ദേഹത്തിന്റെ ജീവനക്കാരി ഷിവോന്‍ സിലിസിനും കഴിഞ്ഞ വര്‍ഷം ഇരട്ടകുട്ടികള്‍ ജനിച്ചതായി കോടതി രേഖകള്‍; '10 മക്കളുടെ അച്ഛന്'
Jul 7, 2022, 17:09 IST
ന്യൂയോര്‍ക്: (www.kvartha.com) ടെസ്ല സിഇഒ എലോന്‍ മസ്കിനും അദ്ദേഹത്തിന്റെ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് കംപനിയായ ന്യൂറലിങ്കിന്റെ ഉന്നത എക്സിക്യൂടീവ് ഷിവോന്‍ സിലിസും ഇരട്ടക്കുട്ടികളുണ്ടായതായി കോടതി രേഖകള്‍. 2021 നവംബറിലാണ് കുട്ടികളുണ്ടായതെന്ന് പറയുന്നു. മസ്കും രണ്ട് കുട്ടികളുള്ള കാമുകി ഗ്രിംസും വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ച സമയത്തായിരുന്നു ഇത്.
എലോന്‍ മസ്ക് ഇപ്പോള്‍ 10 കുട്ടികളുടെ പിതാവാണ്, ആദ്യ ഭാര്യ ജസ്റ്റിന് മസ്കുമായുള്ള ബന്ധത്തില്‍ ആറ് പേരുണ്ട്. അതില്‍ ഒരു കുട്ടി അസുഖം മൂലം 10 മാസത്തിനുള്ളില്‍ അന്തരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന് ഗ്രിംസ് എന്നറിയപ്പെടുന്ന ക്ലെയര്‍ ബൗചറില് രണ്ട് കുട്ടികളുണ്ടായി. ന്യൂറലിങ്ക് എക്സിക്യൂടീവായ മസ്കും സിലിസും തങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളുടെ പേരുകളില്‍ അച്ഛന്റെ അവസാന നാമം ഉള്ളതാക്കി മാറ്റാനും അമ്മയുടെ അവസാന പേര് അവരുടെ പേരിന്റെ മധ്യത്തിലായി ഉള്‍പെടുത്താനും ഒരു അപേക്ഷ സമര്‍പിച്ചതായി കോടതി രേഖകള്‍ പറയുന്നു.
ടെക്സാസിലാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്, അവരുടെ പേരുകള്‍ മാറ്റുന്നതിനുള്ള അപേക്ഷ ടെക്സാസിലും ഫയല്‍ ചെയ്തു. 2021 നവംബറിലാണ് സിലിസ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതെന്നും മസ്കും ഗ്രിംസും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വാടക ഗര്‍ഭധാരണത്തിലൂടെ സ്വാഗതം ചെയ്യുന്നതിന് ആഴ്ചകള്‍ക്ക് മുമ്പായിരുന്നെന്നും റിപോര്‍ടില്‍ പരാമര്‍ശിക്കുന്നു.
കൂടുതല്‍ കുട്ടികള്‍ വേണമെന്ന ആഗ്രഹം മസ്ക് നേരത്തെ പ്രകടിപ്പിച്ചിരുന്നു. 'ആളുകള്‍ക്ക് കൂടുതല്‍ കുട്ടികളില്ലെങ്കില്‍, നാഗരികത തകരാന്‍ പോകുകയാണ്' എന്ന് പറഞ്ഞ് അദ്ദേഹം ഇന്റര്‍നെറ്റില്‍ ഒരു തരംഗം സൃഷ്ടിച്ചു.' എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികളുള്ളതെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, താന്‍ ഒരു മാതൃക കാണിക്കുന്നുവെന്ന് മസ്ക് പ്രസ്താവിച്ചു, താന്‍ പ്രസംഗിക്കുന്നത് താന്‍ യാഥാര്ഥ്യമാക്കുന്നെന്നും കൂട്ടിച്ചേര്‍ത്തു.
രസകരമെന്ന് പറയട്ടെ, ഫാദേഴ്സ് ഡേയ്ക്ക് ഏതാനും ദിവസം മുമ്പ്, അലക്സാന്‍ഡര്‍ സേവ്യര്‍ മസ്ക് എന്ന് പേരുള്ള മസ്കിന്റെ മകള്‍ താനൊരു ട്രാന്‍സ്ജെന്‍ഡറാണെന്ന് തിരിച്ചറിഞ്ഞതോടെ അതിന് അനുസൃതമായി പേര് മാറ്റാന്‍ ഒരു അപേക്ഷ സമര്‍പിച്ചിരുന്നു. 'താന്‍ ഇനി പിതാവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നില്ല.' എന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. 2008 ല്‍ മസ്കിനെ വിവാഹമോചനം ചെയ്ത ജസ്റ്റിന് വില്‍സനെ അലക്സാന്‍ഡര്‍ സേവ്യര്‍ അമ്മയായി ഹര്‍ജിയില്‍ കാണിച്ചു.
എന്നിരുന്നാലും, 'തന്റെ എല്ലാ കുട്ടികളെയും സ്നേഹിക്കുന്നു' എന്ന് പിതൃദിനത്തില്‍ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. തന്റെ എല്ലാ കുട്ടികളെയും താന്‍ സ്നേഹിക്കുന്നുവെന്ന് മസ്ക് അവകാശപ്പെടുന്നുണ്ടെങ്കിലും, റിപബ്ലികന്‍ പാര്‍ടിയോടുള്ള അദ്ദേഹത്തിന്റെ ചായ് വ് ലോകത്ത് നിന്ന് മറഞ്ഞിട്ടില്ല. റിപബ്ലികന്‍ പാര്‍ടി അമേരികയിലെ ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്ന നിയമനിര്‍മാണത്തെ പിന്തുണയ്ക്കുന്നു. ട്രാന്സ്ജെന്ഡറുകള് അവര്‍ക്ക് ഇഷ്ടപ്പെട്ട സര്‍വനാമങ്ങള്‍ തിരഞ്ഞെടുക്കുന്ന വിഷയം 2020-ല്‍ മസ്ക് പരിശോധിക്കുകയും 'താന്‍ ട്രാന്‍സിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു, എന്നാല്‍ ഈ സര്വനാമങ്ങളെല്ലാം ഒരു സൗന്ദര്യാത്മക പേടിസ്വപ്നമാണ്' എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.