Elon Musk | ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം ഉള്‍പടെയുള്ള മെറ്റയുടെ സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ പ്രവര്‍ത്തനരഹിതമായതിനെ കളിയാക്കി ഇലോണ്‍ മസ്‌ക്
Mar 6, 2024, 13:24 IST
ന്യൂയോര്‍ക്: (KVARTHA) ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം ഉള്‍പടെയുള്ള മെറ്റയുടെ സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ പ്രവര്‍ത്തനരഹിതമായതിനെ കളിയാക്കി എക്സ് (പഴയ ട്വിറ്റര്‍) മേധാവി ഇലോണ്‍ മസ്‌ക്. ചൊവ്വാഴ്ച രാത്രിയോടെയാണ് മുന്നറിയിപ്പൊന്നുമില്ലാതെ പ്ലാറ്റ് ഫോമുകള്‍ പ്രവര്‍ത്തനരഹിതമായത്.
ഇതിനെതിരെ മസ്‌കിന്റെ പോസ്റ്റ് ഇങ്ങനെ:
'നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ സെര്‍വറുകള്‍ പ്രവര്‍ത്തിക്കുന്നതാണ് അതിന് കാരണം' എന്നാണ് മസ്‌ക് പരിഹാസത്തോടെ പറഞ്ഞത്. കൂടാതെ മെറ്റയുടെ കമ്യൂണികേഷന്‍ ഡയറക്ടര്‍ ആന്‍ഡി സ്റ്റോണിന്റെ ഒരു ട്വീറ്റ് ഉള്‍പെടുത്തി ഒരു മീമും മസ്‌ക് പങ്കുവെച്ചു.
ഡൗണ്‍ ഡിറ്റക്ടര്‍ വെബ് സൈറ്റില്‍ മൂന്ന് ലക്ഷത്തിലേറെ പേര്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക് തുടങ്ങിയ സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപോര്‍ട് ചെയ്തു. ഉപഭോക്താക്കള്‍ പ്രശ്നം നേരിടുന്നതായി അറിഞ്ഞുവെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണെന്നും ആന്‍ഡി സ്റ്റോണ്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.
വിവിധ സേവനങ്ങളിലായി 319 കോടി ഉപഭോക്താക്കളാണ് മെറ്റയ്ക്കുള്ളത്. ചൊവ്വാഴ്ച രാത്രിയിലാണ് മെറ്റയുടെ സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. ഇന്‍ഡ്യയടക്കമുള്ള രാജ്യങ്ങളില്‍ ഒരു മണിക്കൂറിലധികം നേരം സേവനങ്ങള്‍ പണിമുടക്കി. ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് പ്രശ്നം നേരിട്ടുതുടങ്ങിയത്. ഇതിന് കാരണമായത് എന്താണെന്ന് ഇതുവരെയും കംപനി വ്യക്തമാക്കിയിട്ടില്ല.
ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്സ്, മെസന്‍ജര്‍, വാട് സ് ആപ് എന്നിവയടക്കമുള്ള പ്ലാറ്റ് ഫോമുകള്‍ ആഗോള തലത്തില്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മെറ്റ മേധാവി മാര്‍ക് സകര്‍ബര്‍ഗിന് 300 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടായതായാണ് റിപോര്‍ട്.
ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ സകര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളര്‍ (23127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തി. എങ്കിലും ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നന്‍ എന്ന സ്ഥാനം അദ്ദേഹം നിലനിര്‍ത്തി.
ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇതാണ് മാര്‍ക് സകര്‍ബര്‍ഗിന്റെ ആസ്തിയിലും ഇടിവുണ്ടാക്കിയത്. വാള്‍സ്ട്രീറ്റിലെ ഓവര്‍നൈറ്റ് ട്രേഡിങില്‍ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്.

If you’re reading this post, it’s because our servers are working
— Elon Musk (@elonmusk) March 5, 2024
— Elon Musk (@elonmusk) March 5, 2024Keywords: Elon Musk shares meme mocking Meta after Facebook, Messenger and Instagram face global outage, New York, News, Elon Musk, Meme Mocking, Meta, Facebook, Messenger, Instagram, Global Outage, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.