Elon Musk | ട്വിറ്ററിലെ സിഇഒ സ്ഥാനം ഒഴിയുന്നതായി ഇലോണ്‍ മസ്ക്; പകരമെത്തുക ഈ വനിത?
May 12, 2023, 12:23 IST
സാന്‍ഫ്രാന്‍സിസ്കോ: (www.kvartha.com) ട്വിറ്ററിന്റെ മേധാവിയായി തനിക്ക് പകരക്കാരനാകാന്‍ കഴിയുന്ന ഒരാളെ കണ്ടെത്തിയതായി ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചു. അത് ആരാകുമെന്ന് മസ്ക് വെളിപ്പെടുത്തിയിട്ടില്ല. 'ട്വിറ്ററിനായി ഞാന്‍ ഒരു പുതിയ സിഇഒയെ നിയമിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും', മസ്ക് ഇത് ട്വീറ്റ് ചെയ്തു.
മസ്കിന്റെ ട്വീറ്റില്‍ നിന്ന് ഇതൊരു വനിതായണെന്ന് ഉറപ്പാണ്. കൂടാതെ ട്വിറ്ററിന്റെ അടുത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍ബിസി യൂണിവേഴ്സലിന്റെ പരസ്യ മേധാവിയായ ലിന്‍ഡ യാക്കാരിനോ ആയിരിക്കുമെന്ന് ദി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ സ്ഥാനത്തേക് മാറുമെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ ഒക്ടോബറിലാണ് 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ മസ്ക് സ്വന്തമാക്കിയത്. എന്നാല്‍ ഡിസംബറില്‍ താന്‍ ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നാവശ്യപ്പെട്ട് മസ്ക് ട്വിറ്ററില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. 57.5 ശതമാനം പേരും മസ്ക് ആ സ്ഥാനത്ത് വേണ്ടെന്നാണ് രേഖപ്പെടുത്തിയത്. 42.5 ശതമാനം പേര് മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രയപ്പെട്ടത്. ഇതിനുപിന്നാലെയാണ് ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് മസ്ക് അറിയിച്ചത്.
ആരാണ് ലിന്‍ഡ യാക്കാരിനോ?
എന്‍ബിസി യൂണിവേഴ്സലിലെ ഏറ്റവും ഉയര്‍ന്ന പരസ്യ സെയില്‍സ് എക്സിക്യൂട്ടീവാണ് യാക്കാരിന. 2011 മുതല്‍ എന്‍ബിസി യൂണിവേഴ്സലിനൊപ്പം ഉണ്ടെന്നും നിലവില്‍ പരസ്യ വിഭാഗം ആഗോള ചെയര്‍പേഴ്സണാണെന്നും ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പറയുന്നു. മുമ്പ്, അവര്‍ കമ്പനിയില്‍ കേബിള്‍ എന്റര്ടെയ്ന്മെന്റ്, ഡിജിറ്റല്‍ പരസ്യ വില്‍പ്പന വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു. ലിബറല്‍ ആര്‍ട്സും ടെലികമ്മ്യൂണിക്കേഷനും പഠിച്ച പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്നും പ്രൊഫൈലില്‍ പരാമര്‍ശമുണ്ട്.

Excited to announce that I’ve hired a new CEO for X/Twitter. She will be starting in ~6 weeks!
— Elon Musk (@elonmusk) May 11, 2023
My role will transition to being exec chair & CTO, overseeing product, software & sysops.
ഈ കഴിഞ്ഞ ഒക്ടോബറിലാണ് 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ മസ്ക് സ്വന്തമാക്കിയത്. എന്നാല്‍ ഡിസംബറില്‍ താന്‍ ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നാവശ്യപ്പെട്ട് മസ്ക് ട്വിറ്ററില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. 57.5 ശതമാനം പേരും മസ്ക് ആ സ്ഥാനത്ത് വേണ്ടെന്നാണ് രേഖപ്പെടുത്തിയത്. 42.5 ശതമാനം പേര് മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രയപ്പെട്ടത്. ഇതിനുപിന്നാലെയാണ് ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് മസ്ക് അറിയിച്ചത്.
Should I step down as head of Twitter? I will abide by the results of this poll.
— Elon Musk (@elonmusk) December 18, 2022
ആരാണ് ലിന്‍ഡ യാക്കാരിനോ?
എന്‍ബിസി യൂണിവേഴ്സലിലെ ഏറ്റവും ഉയര്‍ന്ന പരസ്യ സെയില്‍സ് എക്സിക്യൂട്ടീവാണ് യാക്കാരിന. 2011 മുതല്‍ എന്‍ബിസി യൂണിവേഴ്സലിനൊപ്പം ഉണ്ടെന്നും നിലവില്‍ പരസ്യ വിഭാഗം ആഗോള ചെയര്‍പേഴ്സണാണെന്നും ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പറയുന്നു. മുമ്പ്, അവര്‍ കമ്പനിയില്‍ കേബിള്‍ എന്റര്ടെയ്ന്മെന്റ്, ഡിജിറ്റല്‍ പരസ്യ വില്‍പ്പന വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു. ലിബറല്‍ ആര്‍ട്സും ടെലികമ്മ്യൂണിക്കേഷനും പഠിച്ച പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്നും പ്രൊഫൈലില്‍ പരാമര്‍ശമുണ്ട്.
Keywords: Elon Musk, Twitter, Social Media, World News, Twitter News, CEO of Twitter, Linda Yaccarino, Elon Musk will step down as CEO of Twitter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.