ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് യു എസ് പൗരന്‍ മരിച്ചു; ജാപ്പനീസ് പൗരന്റെ മരണം കൊറോണയെന്ന് സ്ഥിരീകരിച്ചിട്ടില്ല; വിദേശികളും ഭീതിയില്‍
Feb 8, 2020, 13:54 IST
ബെയ്ജിങ്: (www.kvartha.com 08.02.2020) ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് വിദേശി മരിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്ത്. ഇത് ആദ്യമായാണ് ചൈനയില്‍ കൊറോണ മൂലം ഒരു വിദേശി മരിക്കുന്നത്. വുഹാനിലുണ്ടായിരുന്ന അറുപതുകാരനായ യുഎസ് പൗരനാണ് മരിച്ചത്. യുഎസ് എംബസി വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം വുഹാനില്‍ തന്നെയുള്ള ജപ്പാന്‍ പൗരനായ അറുപതുകാരനും മരിച്ചിട്ടുണ്ട്. എന്നാല്‍ ഇയാളുടെ മരണം കൊറോണ ബാധിച്ചാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കടുത്ത ന്യൂമോണിയ ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. അതിനാല്‍ കൊറോണ ബാധയേറ്റോ എന്നറിയുക ദുഷ്‌കരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. കൊറോണയാണ് മരണ കാരണമെന്നു വ്യക്തമായാല്‍ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ ജപ്പാന്‍കാരനാകും ഇയാള്‍.
അമേരിക്കക്കാരന്റെ മരണം കൂടി സ്ഥിരീകരിച്ചതോടെ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 723 ആയി. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും ഒരോ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുകൂടി കണക്കാക്കിയാല്‍ ആകെ മരിച്ചവരുടെ എണ്ണം 725 ആയി. 3,399 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 34,000 കടന്നു.
ചൈനയില്‍ 19 വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചിരുന്നു. മറ്റ് 27 രാജ്യങ്ങളിലായി 320 രോഗബാധിതരുണ്ട്. ജപ്പാന്‍ തീരത്തെ ക്രൂസ് കപ്പലില്‍ 41 പേര്‍ക്കു കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. സാര്‍സിനു തുല്യമായ ജാഗ്രത സിംഗപ്പൂര്‍ പ്രഖ്യാപിച്ചപ്പോള്‍ ചൈനീസ് യാത്രക്കാരെ വിലക്കി തായ്ലന്‍ഡ് ഉത്തരവിറക്കി.
Keywords: Embassy: First US Citizen Dies of Coronavirus in Wuhan, Beijing, China, Trending, Dead, Dead Body, America, Japan, Natives, Report, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.