മൃഗങ്ങളെ അറുക്കുന്നതിന് മുമ്പ് ബോധം കെടുത്തിയിരിക്കണമെന്ന നിയമം യൂറോപ്യന്‍ യൂണിയനിലുള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് നടപ്പാക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതി; നിയമം മതാചാരത്തിനെതിരാണെന്ന വിമര്‍ശനവുമായി മുസ്ലിം-ജൂത വിഭാഗങ്ങള്‍
Dec 18, 2020, 10:33 IST
ബ്രസല്‍സ്: (www.kvartha.com 18.12.2020) മൃഗങ്ങളെ കൊല്ലുന്നതിന് മുമ്പ് ബോധം കെടുത്തിയിരിക്കണമെന്ന നിയമം യൂറോപ്യന്‍ യൂണിയനിലുള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് നടപ്പാക്കാമെന്ന് നിര്‍ദേശവുമായി യൂറോപ്യന്‍ യൂണിയന്‍ നീതിന്യായ കോടതി. എന്നാല്‍ ഈ നിയമം മുസ്ലിം ജൂത-മത വിഭാഗങ്ങളുടെ മതാചാരത്തിനെതിരാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. യൂറോപിലുടനീളമുള്ള ജൂത വിഭാഗങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് നടപടിയെന്നാണ് കോണ്‍ഫറന്‍സ് തലവന്‍ ഗോള്‍ഡ്സ്മിഡ്ത് പറഞ്ഞത്.
മൃഗക്ഷേമവും മുസ്ലിം-ജൂത വിഭാഗങ്ങളുടെ ആചാര സംരക്ഷണവും തമ്മിലുള്ള വൈരുദ്ധ്യത്തില്‍ സന്തുലിതമായ ഒരു നിലപാടാണിതെന്നാണ് കോടതി പറഞ്ഞത്. ഇങ്ങനെ ചെയ്യുന്നത് മൃഗങ്ങളുടെ വേദന കുറയ്ക്കുമെന്ന വിലയരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഹലാല്‍ രൂപത്തില്‍ അറുക്കുന്നതും ജൂത വിഭാഗങ്ങളുടെ കോഷര്‍ ആചാരങ്ങളും നിരോധിക്കണമെന്ന ചില മൃഗാവകാശ സംഘടനകളുടെ സമ്മര്‍ദ്ദ ഫലമായാണ് ഇത്തരം നിയമം കൊണ്ടുവന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ബെല്‍ജിയത്തിലെ ജൂത കൂട്ടായ്മ വിമര്‍ശിച്ചു.
അതേസമയം ബെല്‍ജിയത്തിലെ ഫ്ളാന്‍ഡേഴ്സ് സര്‍കാര്‍ നിയമത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തി. ഇ യു അംഗരാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് ഈ നിയമം നിര്‍ബന്ധമാക്കാമെന്നും കശാപ്പ് ചെയ്യുമ്പോള്‍ മൃഗങ്ങളെ ബോധം കെടുത്തിയിരിക്കണമെന്നുമാണ് ഫ്ളെമിഷ് സര്‍കാര്‍ പറഞ്ഞത്.
മുസ്ലിം, കോഷര്‍ ആചാര പ്രകാരം മൃഗങ്ങളെ ബോധത്തിലിരിക്കുന്ന സമയത്ത് തന്നെ മൂര്‍ച്ചയുള്ള കത്തികൊണ്ട് ഒറ്റവെട്ടിന് കൊല്ലണമെന്നാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.