Accidental Death | ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനി ലന്‍ഡനില്‍ ട്രകിടിച്ച് മരിച്ചു; അപകടം ഭര്‍ത്താവ് മുന്നില്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ
Mar 25, 2024, 12:27 IST
ലന്‍ഡന്‍: (KVARTHA) ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ലന്‍ഡനില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ പി എച് ഡിക്ക് ഗവേഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ചെയ്സ്ഥ കോചര്‍ (33) ആണ് ട്രകിടിച്ച് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കോച്ചര്‍ അപകടസ്ഥലത്തുതന്നെ മരിച്ചു.
ഭര്‍ത്താവ് പ്രശാന്ത് മുന്നില്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് കോച്ചറിന്റെ സൈകിളില്‍ ചവര്‍ നീക്കുന്ന ട്രക് വന്നിടിച്ചത്. മാര്‍ച് 19ന് രാത്രി 8:30ന് ഫാരിങ്ടണ്‍-ക്ലര്‍കിന്‍വെല്‍ ഭാഗത്താണ് അപകടം ഉണ്ടായത്. ട്രക് ഡ്രൈവര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ നീതി ആയോഗില്‍ (ആസൂത്രണ സമിതി) ഉദ്യോഗസ്ഥനായിരുന്ന വിരമിച്ച ലെഫ്. ജെനറല്‍ എസ് പി കോചറിന്റെ പുത്രിയാണ് ചെയ്സ്ഥ കോചര്‍. നീതി ആയോഗിന്റെ ലൈഫ് പ്രോഗ്രാമിലാണ് കോചര്‍ ജോലി ചെയ്തിട്ടുള്ളത്. മൃതദേഹം ഏറ്റുവാങ്ങാന്‍ പിതാവ് എസ് പി കോചര്‍ ലന്‍ഡനിലെത്തി.

ദുരന്തത്തില്‍ നീതി ആയോഗ് മുന്‍ സി ഇ ഒ: അമിതാബ് കാന്ത് അനുശോചനം അറിയിച്ചു. കോചര്‍ മികച്ച വിദ്യാര്‍ഥി ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡെല്‍ഹി യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി, പെന്‍സില്‍വേനിയ, ഷികാഗോ യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിനി ആയിരുന്നു കോചര്‍.
Keywords: News, World, World-News, Accident-News, Obituary-News, Ex-NITI Aayog Employee, Pursuing, PhD, London, Died, Accident, Accidental Death, London School of Economics, Amitabh Kant, Condolence, CEO, NITI Aayog, Father, Ex-NITI Aayog Employee, Pursuing PhD In London, Dies In Freak Accident.
Cheistha Kochar worked with me on the #LIFE programme in @NITIAayog She was in the #Nudge unit and had gone to do her Ph.D in behavioural science at #LSE
— Amitabh Kant (@amitabhk87) March 23, 2024
Passed away in a terrible traffic incident while cycling in London. She was bright, brilliant & brave and always full of… pic.twitter.com/7WyyklhsTA
Keywords: News, World, World-News, Accident-News, Obituary-News, Ex-NITI Aayog Employee, Pursuing, PhD, London, Died, Accident, Accidental Death, London School of Economics, Amitabh Kant, Condolence, CEO, NITI Aayog, Father, Ex-NITI Aayog Employee, Pursuing PhD In London, Dies In Freak Accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.