അമേരിക്ക: (www.kvartha.com 31.1.2015) സൗഹൃദങ്ങള്‍ക്കു വേണ്ടി ഫേസ്ബുക്കിനുമുന്നില്‍ മണിക്കൂറുകളോളം സമയം ചിലവാക്കുന്നവരാണ് നമ്മള്‍. എന്നാല്‍ നമ്മുടെ സൗഹൃദം കാശാക്കി മാറ്റാന്‍ മത്സരിക്കുകയാണ് ഫേസ്ബുക്ക്. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കെടുത്താല്‍ 3.85 ബില്ല്യണാണ് ഫേസ്ബുക്കിന്റെ പരസ്യ വരുമാനം. അതും അവര്‍ പ്രതീക്ഷിച്ചതിലുമപ്പുറം. 3.77 ബില്ല്യണ്‍ ഡോളറാണ് ഫേസ്ബുക്ക് പ്രതീക്ഷിച്ച വരുമാനം.
മൊബൈലില്‍ നിന്ന് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനയാണ് വരുമാനം വര്‍ദ്ധിക്കാനുള്ള കാരണം. മൊബൈലില്‍ നിന്നാണോ കമ്പ്യൂട്ടറില്‍ നിന്നാണോ ഉപയോഗിക്കുന്നത് എന്നു മനസ്സിലാക്കി ടാര്‍ഗറ്റ് ഓഡിയന്‍സിനെ കണ്ടെത്താന്‍ എളുപ്പമുള്ളത് ഫേസ്ബുക്കിലെ പരസ്യദാതാക്കള്‍ക്കും പ്രിയങ്കരമാണ്.

പരസ്യവരുമാനം വര്‍ദ്ധിച്ചതോടെ നിലവിലെ വെബ് അധിഷ്ടിത സേവനങ്ങളിലെ മുതല്‍ മുടക്ക് വര്‍ദ്ധിപ്പിച്ച് കൂടുതല്‍ വ്യത്യസ്തങ്ങളായ സേവനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ഫേസ്ബുക്ക് തയാറെടുക്കുകയാണ്. ഉപഭോക്താവിന്റെ ന്യൂസ് ഫീഡുകളില്‍ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുക വഴി അവയ്ക്ക് ലഭിക്കുന്ന പ്രതികരണം വര്‍ദ്ധിപ്പിക്കാന്‍ ഫേസ്ബുക്കിനു കഴിഞ്ഞിട്ടുണ്ട്.
Keywords: Facebook, Income, Increase, Mobile users, More Options, Advertisement, World, America, Mobil Phone, Advertisement, Increased.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.