Social Media Contents | ഏപ്രിലിൽ ഫേസ്ബുകിൽ വിദ്വേഷ പ്രസംഗങ്ങള്‍ 37.82 ശതമാനം വർധിച്ചു; ഇൻസ്റ്റാഗ്രാമിൽ അക്രമാസക്തമായ ഉള്ളടക്കം 86 ശതമാനം ഉയർന്നു; റിപോർട് പുറത്ത്
Jun 2, 2022, 17:16 IST
ന്യൂഡെല്‍ഹി: (www.kvartha.com) വിദ്വേഷ പ്രസംഗവും അക്രമാസക്തമായ ഉള്ളടക്കവും ഫേസ്ബുകിനും ഇന്‍സ്റ്റാഗ്രാമിനും തലവേദനയാകുന്നു. ഏപ്രിലില്‍ ഫേസ്ബുകിലെ വിദ്വേഷ പ്രസംഗങ്ങള്‍ 37.82 ശതമാനവും ഇന്‍സ്റ്റാഗ്രാമിലെ അക്രമാസക്തമായ ഉള്ളടക്കം 86 ശതമാനവും വര്‍ധിച്ചതായി മെറ്റ പുറത്തിറക്കിയ പ്രതിമാസ റിപോര്‍ട് പറയുന്നു. മെയ് 31 ന് പുറത്തുവിട്ട റിപോര്‍ട് അനുസരിച്ച് ഏപ്രിലില്‍ 53,200 വിദ്വേഷ പ്രസംഗങ്ങള്‍ ഫേസ്ബുക് കണ്ടെത്തി. മാര്‍ചില്‍ കണ്ടെത്തിയ 38,600 മായി താരതമ്യം ചെയ്യുമ്പോഴിത് 37.82 ശതമാനം കൂടുതലാണ്.
ഏപ്രിലില്‍ 77,000 അക്രമാസക്തവും പ്രേരണയുമുള്ള ഉള്ളടക്കം കണ്ടെത്തിയതായി ഇന്‍സ്റ്റാഗ്രാം റിപോര്‍ട് വ്യക്തമാക്കുന്നു. മാര്‍ചിലിത് 41,300 ആയിരുന്നു. 'ഞങ്ങളുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായുള്ള ഉള്ളടക്കത്തിന്റെ എണ്ണം (പോസ്റ്റുകള്‍, ഫോടോകള്‍, വീഡിയോകള്‍ അല്ലെങ്കില്‍ കമന്റുകള്‍ പോലുള്ളവ) ഞങ്ങള്‍ പരിശോധിക്കുന്നു. നടപടിയുടെ ഭാഗമായി ഉള്ളടക്കം നീക്കം ചെയ്യും. ഫേസ്ബുകിലോ ഇന്‍സ്റ്റാഗ്രാമിലോ ഉപയോക്താക്കളെ ശല്യപ്പെടുത്തിയേക്കാവുന്ന ഫോടോകളോ വീഡിയോകളോ ഒരു മുന്നറിയിപ്പോടെ നീക്കം ചെയ്യുകയോ, മാസ്‌ക് ചെയ്യുകയോ ചെയ്യും', റിപോര്‍ട് പറയുന്നു.
റിപോര്‍ടിലെ ഭൂരിഭാഗം ഉള്ളടക്കവും ഉപയോക്താക്കള്‍ റിപോര്‍ട് ചെയ്യുന്നതിന് മുമ്പ് തങ്ങള്‍ കണ്ടെത്തിയതാണെന്നും ഫേസ്ബുകും ഇന്‍സ്റ്റാഗ്രാമും വ്യക്തമാക്കി.

Keywords: News, World, Top-Headlines, Facebook, Instagram, Social-Media, Violence, Report, Social Media Contents, Facebook sees 38 per cent jump in hate speech; violent content rises 86 per cent on Instagram in April.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.