'ഫേസ്ബുക്ക് നിശ്ചലമാകാന്‍ കാരണം മോഡി'; പണിമുടക്ക് ആഘോഷിച്ച് ട്വിറ്റര്‍

 


ന്യൂയോര്‍ക്ക്‌:  (www.kvartha.com 25.09.2015) ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് നിശ്ചലമായപ്പോള്‍ അത് ആഘോഷിച്ചത് മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഭീമനായ ട്വിറ്ററാണ്. ഫേസ്ബുക്ക് പണിമുടക്കിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്നാണ് ഫേസ്ബുക്ക് ഡൗണ്‍ എന്ന ഹാഷ്ടാഗില്‍ പ്രചരിച്ച ട്വീറ്റുകളില്‍ ഏറെയും.

ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി മോഡി നടത്താനിരിക്കുന്ന ടൗണ്‍ഹാള്‍ മീറ്റാണ് പണിമുടക്കിന് കാരണമെന്നാണ് സോഷ്യല്‍മീഡിയയുടെ പരിഹാസം.

വ്യാഴാഴ്ച രാത്രി 10.10ഓടെയാണ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചത്. 10 മിനിറ്റിനു ശേഷം തകരാര്‍ പരിഹരിച്ചിരുന്നു. ഫേസ്ബുക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനും പണിമുടക്കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം സ്തംഭിക്കുന്നത്.

'ഫേസ്ബുക്ക് നിശ്ചലമാകാന്‍ കാരണം മോഡി'; പണിമുടക്ക് ആഘോഷിച്ച് ട്വിറ്റര്‍


Keywords: Facebok, Narendra modi, Mar Zuckerberg, Facebook headquarters, America.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia